ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം: 120 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു
Sunday, July 21, 2019 12:45 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. തീ​ര​മേ​ഖ​ല​യി​ല്‍​നി​ന്ന് 120 കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. അ​ഞ്ചു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ള്‍ തു​റ​ന്നു.

തി​രു​വ​ന​ന്ത​പു​രം, ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കു​ക​ളു​ടെ തീ​ര​മേ​ഖ​ല​യി​ലാ​ണ് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ചി​റ​യ​ന്‍​കീ​ഴ് താ​ലൂ​ക്കി​ല്‍ 11 ഉം ​തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ല്‍ മൂ​ന്നും വീ​ടു​ക​ള്‍ ക​ട​ല്‍​ക്ഷോ​ഭ​ത്തി​ല്‍ ഭാ​ഗീ​ക​മാ​യി ത​ക​ര്‍​ന്നു.

ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. വ​ലി​യ​തു​റ ബ​ഡ്സ് യു​പി സ്കൂ​ളി​ല്‍ തു​റ​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ല്‍ 16 കു​ടും​ബ​ങ്ങ​ളി​ലെ 58 പേ​ര്‍ ക​ഴി​യു​ന്നു​ണ്ട്. വ​ലി​യ​തു​റ ഗ​വ​ണ്‍​മെ​ന്‍റ് യു​പി​എ​സി​ല്‍ 65 കു​ടും​ബ​ങ്ങ​ളി​ലെ 282 പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. വ​ലി​യ​തു​റ ഫി​ഷ​റീ​സ് ടെ​ക്നി​ക്ക​ല്‍ ഹൈ​സ്കൂ​ളി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രും പേ​ട്ട സെ​ന്‍റ് റോ​ച്ച​സ് സ്കൂ​ളി​ല്‍ 30 കു​ടും​ബ​ങ്ങ​ളി​ലെ 114 പേ​രും ക​ഴി​യു​ന്നു​ണ്ട്.

ദു​രി​താ​ശ്വാ​സ ക്യാ​ന്പാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​ലി​യ​തു​റ ഫി​ഷ​റീ​സ് ഗോ​ഡൗ​ണി​ല്‍ എ​ട്ടു കു​ടും​ബ​ങ്ങ​ളി​ലെ 32 പേ​രെ കൂ​ടി മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലു​ള്ള​വ​ര്‍​ക്ക് ആ​ഹാ​ര​വും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും എ​ത്തി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഓ​രോ ക്യാ​ന്പി​ലും ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗ​ിച്ചി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.