ഉന്നത വിജയം നേടിയ കു​ട്ടി​ക​ള്‍​ക്ക് അ​നു​മോ​ദ​ന​വു​മാ​യി "മി​ക​വ് 2019' അ​രു​വി​ക്ക​ര​യി​ൽ
Sunday, July 21, 2019 12:47 AM IST
വി​തു​ര: മു​ന്‍​സ്പീ​ക്ക​ര്‍ ജി.​കാ​ര്‍​ത്തി​കേ​യ​ന്‍റെ സ്മ​ര​ണാർഥം ​അ​രു​വി​ക്ക​ര​യി​ലെ കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് ന​ല്‍​കു​ന്നു. കാ​ർ​ത്തി​കേ​യ​ന്‍റെ പ​ത്നി ഡോ.​എം.​ടി.​സു​ലേ​ഖ ചെ​യ​ര്‍​പേ​ഴ്സ​ന്‍ ആ​യി രൂ​പീ​ക​രി​ച്ച ജി.​കാ​ര്‍​ത്തി​കേ​യ​ന്‍ മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങ് ന​ട​ത്തു​ന്ന​ത്.

അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ താ​മ​സ​ക്കാ​രാ​യ കു​ട്ടി​ക​ളി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് വാ​ങ്ങി​യ​വ​രും മ​റ്റ് ഉ​ന്ന​ത പ​രീ​ക്ഷ​ക​ളി​ലും ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലും മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യു​മാ​ണ് ‘മി​ക​വ് 2019’ എ​ന്ന ച​ട​ങ്ങി​ലൂ​ടെ ആ​ദ​രി​ക്കു​ന്ന​ത്.

28 ന് ​രാ​വി​ലെ 10 മു​ത​ല്‍ ആ​ര്യ​നാ​ട് ആ​തി​ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങ് അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ജ​യി​ല്‍ മേ​ധാ​വി ഋ​ഷി​രാ​ജ് സിം​ഗ് വി​ശി​ഷ്ടാ​തി​ഥി​യാ​കും. ബ്ര​ഹ്മാ​നാ​യ​കം മ​ഹാ​ദേ​വ​ൻ കു​ട്ടി​ക​ൾ​ക്കാ​യി ക്ലാ​സെ​ടു​ക്കും.

ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ല്‍ പ​ഠി​ച്ച അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ താ​മ​സ​ക്കാ​രാ​യ 350 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​തെ​ന്ന് ട്ര​സ്റ്റ് അം​ഗം കൂ​ടി​യാ​യ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.