നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ തോ​ട്ടി​ല്‍ വീ​ണു
Sunday, July 21, 2019 12:47 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ തോ​ട്ടി​ല്‍ വീ​ണു. യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കി​ല്ല. വെ​മ്പാ​യ​ത്തി​നു സ​മീ​പം പെ​രു​കൂ​റി​ലാ​യി​രു​ന്നു സം​ഭ​വം. തി​രു​മ​ല സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​റ​ണാ​കു​ള​ത്തു നി്ന്നും ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ആ​യി​രു​ന്നു അ​പ​ക​ടം. എ​തി​ല്‍ ദി​ശ​യി​ല്‍ നി​ന്നും​വ​ന്ന വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് പെ​രും​കൂ​ര്‍ തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.