കെ​സി​എ​സ്എ​ൽ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Sunday, July 21, 2019 12:47 AM IST
തി​രു​വ​ന​ന്ത​പു​രം: അ​തി​രൂ​പ​താ തല കെ​സി​എ​സ്എ​ല്ലി​ന്‍റെ പ്ര​വർ​ത്ത​നോ​ദ്ഘാ​ട​നം അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ് നി​ർ​വ​ഹി​ച്ചു. ഹോ​ളി ഏ​ഞ്ച​ൽ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കെ​സി​എ​സ്എ​ൽ അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് സ്റ്റെ​ല്ല​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.

കെ​സി​എ​സ്എ​ല്ലി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന മാ​ർ​ഗ രേ​ഖ​യും ക​ല​ണ്ട​റും ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ ശു​ശ്രൂ​ഷാ ഡ​യ​റ​ക്ട​ർ ഫാ. ​മെ​ൽ​ക്ക​ണ്‍, കെ​സി​എ​സ്എ​ൽ പ്ര​സി​ഡ​ന്‍റ് ഡാ​മി​യ​ൻ, ഓ​ർ​ഗ​നൈ​സ​ർ ആ​ന്‍റ​ണി ക്ല​മ​ന്‍റ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഉ​ഷ ലി​ന്‍റ, കെ​സി​എ​സ്എ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ കു​മാ​രി ജീ​വ വി​ക്ട​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.