115 വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം ന​ട​ന്നു ; മ​ഹാ​പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച നാം ​നി​ശ്ച​യ​മാ​യും ന​വ​കേ​ര​ളം നി​ര്‍​മി​ക്കും: മ​ന്ത്രി എ.​കെ. ബാ​ല​ന്‍
Sunday, July 21, 2019 12:47 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ഹാ​പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച മ​ല​യാ​ളി​ക​ള്‍ ന​വ​കേ​ര​ളം നി​ശ്ച​യ​മാ​യും നി​ര്‍​മി​ക്കു​ക​ത​ന്നെ ചെ​യ്യു​മെ​ന്ന് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ, സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ന്‍. ജ​ന​പി​ന്തു​ണ​യോ​ടെ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന ന​വ​കേ​ര​ള നി​ര്‍​മാ​ണ പ്ര​ക്രി​യ​യ്ക്ക് അ​ക​മ​ഴി​ഞ്ഞ സം​ഭാ​വ​ന​യാ​ണ് പൊ​തു​സ​മൂ​ഹം ന​ല്‍​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ പ്ര​ള​യ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൊ​തു​സ​മൂ​ഹ​ത്തെ അ​റി​യി​ക്കാ​നാ​യി സം​ഘ​ടി​പ്പി​ച്ച "ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം' പൊ​തു​ജ​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ്ര​ള​യ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ത​രം പ​രാ​തി​ക​ള്‍​ക്ക് ഉ​ട​ന​ടി പ​രി​ഹാ​രം കാ​ണാ​വു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​ള​യ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​ന​വും ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. 310 വീ​ടു​ക​ളാ​ണ് ജി​ല്ല​യി​ല്‍ മ​ഴ​ക്കെ​ടു​തി​യി​ല്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന​ത്. ഇ​തി​ല്‍ പു​ന​ര്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ 115 വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം ച​ട​ങ്ങി​ല്‍ ന​ട​ന്നു. ഭാ​ഗീ​ക​മാ​യി വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന 3759 പേ​രി​ല്‍ 3298 പേ​ര്‍​ക്ക് നേ​ര​ത്തെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തി​രു​ന്നു. ബാ​ക്കി​യു​ള്ള​വ​രി​ല്‍ 375 പേ​ര്‍​ക്കു​ള്ള ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യ​വും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. ശേ​ഷി​ക്കു​ന്ന​വ​ര്‍​ക്കു​ള്ള ധ​ന​സ​ഹാ​യം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഉ​ട​ന്‍ ന​ല്‍​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

എ​സ്എം​വി സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ രാ​ഖി ര​വി​കു​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍ എം.​വി. ജ​യ​ല​ക്ഷ്മി, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​നു എ​സ്. നാ​യ​ര്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.