റോ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ക​ന്പ​നി കേ​ര​ള ലി​മി​റ്റ​ഡി​ൽ അ​വ​സ​രം
Sunday, July 21, 2019 12:48 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക ദൗ​ത്യ സ്ഥാ​പ​ന​മാ​യ റോ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ക​ന്പ​നി കേ​ര​ള ലി​മി​റ്റ​ഡി​ൽ ക്ലാ​ർ​ക്കി​ന്‍റെ താ​ത്ക്കാ​ലി​ക ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ബി​കോം ബി​രു​ദം, കം​പ്യൂ​ട്ട​ർ വേ​ർ​ഡ് പ്രോ​സ​സിം​ഗ് , അ​ക്കൗ​ണ്ടിം​ഗ് എ​ന്നി​വ​യി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം.

ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ-​അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ൽ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. തു​ട​ക്ക​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം പ്ര​തി​മാ​സ​ശ​ന്പ​ളം 19,000/- രൂ​പ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 35 വ​യ​സ്. താ​ത്പ​ര്യ​മു​ള്ള​വ​ർ 30 നു ​മു​ൻ​പാ​യി വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം: [email protected] ഫോ​ൺ: 047-2323258,2323259