ചാ​ര്‍​ജ് ഓ​ഫീ​സ​റു​ടെ മോ​ശം പെ​രു​മാ​റ്റം; സോ​ണ​ല്‍ ഓ​ഫീ​സ് യോ​ഗം അ​ല​ങ്കോ​ല​പ്പെ​ട്ടു ; വ​ട്ടി​യൂ​ര്‍​ക്കാ​വ് സോ​ണ​ല്‍ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍
Sunday, July 21, 2019 12:48 AM IST
പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ വ​ട്ടി​യൂ​ര്‍​ക്കാ​വ് ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ എ​ല്‍. സി​ന്ധു​വി​നെ മേ​യ​ര്‍ വി.​കെ. പ്ര​ശാ​ന്ത് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് നാ​ളെ നി​ല​വി​ല്‍ വ​രും. വ​ട്ടി​യൂ​ര്‍​ക്കാ​വ് സോ​ണ​ല്‍ ഓ​ഫീ​സ് നെ​ട്ട​യം ജം​ഗ്ഷ​നി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന​ത്. ശ​നി​യാ​ഴ്ച സോ​ണ​ല്‍ ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന പ്ര​തി​മാ​സ മീ​റ്റിം​ഗി​നി​ടെ​യു​ണ്ടാ​യ നാ​ട​കീ​യ രം​ഗ​ങ്ങ​ളാ​ണ് ചാ​ര്‍​ജ് ഓ​ഫീ​സ​റു​ടെ സ​സ്പെ​ന്‍​ഷ​നി​ല്‍ എ​ത്തി​ച്ച​ത്.

‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​നി​ടെ വ​ട്ടി​യൂ​ര്‍​ക്കാ​വ് സോ​ണ്‍ ചെ​യ​ര്‍​പേ​ഴ്സ​ണെ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ "നീ' ​എ​ന്ന പ്ര​യോ​ഗം ന​ട​ത്തി. ചാ​ര്‍​ജ് ഓ​ഫീ​സ​റും‍ കൗ​ണ്‍​സി​ല​ര്‍​മാ​രു​മാ​യും വാ​ക്കേ​റ്റ​മു​ണ്ടാ​യി.

യോ​ഗം അ​ല​ങ്കോ​ല​പ്പെ​ട്ട​തോ​ടെ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​ക്കെ​തി​രേ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് മേ​യ​ര്‍​ക്കു സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ചാ​ര്‍​ജ് ഓ​ഫീ​സ​റെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

രാ​വി​ലെ 10 മു​ത​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ജൂ​ണ്‍ മാ​സ​ത്തെ മി​നി​റ്റ്സ് വാ​യി​ച്ച​തി​നു​ശേ​ഷ​മാ​ണ് യോ​ഗ​ത്തി​ലേ​ക്കു ക​ട​ന്ന​ത്. തു​രു​ത്തു​മ്മൂ​ല വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ വി. ​വി​ജ​യ​കു​മാ​ര്‍ ഒ​രു വി​വ​രാ​വ​കാ​ശം സം​ബ​ന്ധി​ച്ച കാ​ര്യം സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ സി​ന്ധു വാ​ക്കേ​റ്റ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. തു​രു​ത്തു​മ്മൂ​ല വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട ഒ​രാ​ള്‍ മ​റ്റൊ​രു വ്യ​ക്തി​യു​ടെ കെ​ട്ടി​ട​നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​രാ​വ​കാ​ശം ന​ല്‍​കി​യി​രു​ന്നു.

ഈ ​വി​വ​രം കെ​ട്ടി​ട​നി​ര്‍​മാ​ണം ന​ട​ത്തി​യ ഉ​ട​മ​യെ അ​റി​യി​ച്ച​ത് വ​ട്ടി​യൂ​ര്‍​ക്കാ​വ് ഓ​ഫീ​സി​ല്‍ നി​ന്നാ​ണ് എ​ന്നു കൗ​ണ്‍​സി​ല​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് സം​സാ​രി​ച്ച​തോ​ടെ​യാ​ണ് വി​ഷ​യം രൂ​ക്ഷ​മാ​യ​ത്. പൊ​ട്ടി​ത്തെ​റി​ച്ച ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍, ഇ​തു ത​ന്നെ​ക്കു​റി​ച്ചാ​ണെ​ന്നു പ​റ​ഞ്ഞു വാ​ക്കേ​റ്റ​വും അ​സ​ഭ്യ​വ​ര്‍​ഷ​വും ന​ട​ത്തു​ക​യാ യി​രു​ന്നു.

രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ സം​സാ​രി​ച്ച ഇ​വ​ര്‍ യോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന സോ​ണ​ല്‍​ഓ​ഫീ​സ് ചു​മ​ത​ല​യു​ള്ള ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​മി ജ്യോ​തി​ഷി​നെ "നീ' ​എ​ന്നു​വി​ളി​ച്ചു സം​സാ​രി​ച്ചു. നെ​ട്ട​യം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ രാ​ജി​മോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പു​ണ്ടാ​യ വി​ഷ​യ​വും യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്നു​വെ​ങ്കി​ലും അ​ത് അ​ത്ര​ത്തോ​ളം ക​ടു​ത്തി​ല്ല. പ​രു​ഷ​മാ​യ സം​സാ​രം തു​ട​ര്‍​ന്ന​തോ​ടെ ചാ​ര്‍​ജ് ഓ​ഫീ​സ​റോ​ട് പു​റ​ത്തു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ ഇ​വ​ര്‍ വാ​ഗ്വാ​ദം തു​ട​ര്‍​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് പു​റ​ത്തെ​ത്തി.

അ​തേ​സ​മ​യം ഇ​വ​ര്‍​ക്കു ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​താ​യി ഒ​രു ജീ​വ​ന​ക്കാ​രി യോ​ഗ​ത്തോ​ടു പ​റ​ഞ്ഞ​തോ​ടെ യോ​ഗം പി​രി​യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ സി​ന്ധു​വി​നെ ചെ​യ​ര്‍​പേ​ഴ്സ​ന്‍റെ വാ​ഹ​ന​ത്തി​ല്‍​ത്ത​ന്നെ ശാ​സ്ത​മം​ഗ​ല​ത്തെ ഒ​രു സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 10 ന് ​തു​ട​ങ്ങി​യ യോ​ഗം ഒ​രു മ​ണി​ക്കൂ​ര്‍ മാ​ത്രം നീ​ണ്ട​തോ​ടെ പൂ​ര്‍​ണ​മാ​യി അ​ല​ങ്കോ​ല​പ്പെ​ടു​ക​യാ​യി​രു​ന്നു.

സോ​ണ​ലി​ലെ യോ​ഗം അ​ല​ങ്കോ​ല​പ്പെ​ടാ​ന്‍ കാ​ര​ണം ചാ​ര്‍​ജ് ഓ​ഫീ​സ​റു​ടെ മോ​ശം പെ​രു​മാ​റ്റ​മാ​ണെ​ന്നും ഇ​വ​ര്‍​ക്കെ​തി​രേ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​മി ജ്യോ​തി​ഷ് മേ​യ​ര്‍ വി.​കെ. പ്ര​ശാ​ന്തി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യു​ണ്ടാ​യി. മു​മ്പ് ര​ണ്ടു ത​വ​ണ ഇ​വ​ര്‍​ക്ക് താ​ക്കീ​തു ന​ല്‍​കി​യി​രു​ന്ന​താ​ണെ​ന്നും ഇ​തു മൂ​ന്നാം​ത​വ​ണ​യാ​ണ് ചാ​ര്‍​ജ് ഓ​ഫീ​സ​റു​ടെ പ​ക്ക​ല്‍ നി​ന്ന് മോ​ശ​മാ​യ പെ​രു​മാ​റ്റം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട്.

റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍, മോ​ശ​മാ​യ പെ​രു​മാ​റ്റം ന​ട​ത്തി​യ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ എ​ല്‍. സി​ന്ധു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി മേ​യ​ര്‍ പ​ത്ര​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് നാ​ളെ ഇ​റ​ങ്ങി​യേ​ക്കും. ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​മി ജ്യോ​തി​ഷ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി. ​വി​ജ​യ​കു​മാ​ര്‍, പി. ​രാ​ജി​മോ​ള്‍, കെ. ​ഹ​രി​കു​മാ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്നു ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.