പ​നി ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു
Sunday, July 21, 2019 2:20 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നുമോ​ണി​യ ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു. പൂ​വ​ത്തൂ​ര്‍ വേ​ട​രു​കോ​ണ​ത്തു വീ​ട്ടി​ല്‍ അ​ജി​കു​മാ​റി​ന്‍റെ ഭാ​ര്യ ജ്യോ​തി​മോ​ള്‍(28)​ആ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​മ്പ് പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ ക​ന്യാ​കു​ള​ങ്ങ​ര സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​തി​നു ശേ​ഷം വാ​മ​ന​പു​രം ക​രിം​കു​റ്റി​ക്ക​ര രാ​മ​ന്‍​കു​ഴി​യി​ലു​ള്ള കു​ടു​ബ വീ​ട്ടി​ലെ​ത്തി മ​രു​ന്നു ക​ഴി​ക്കു​ന്ന​ത് തു​ട​രു​ന്ന​തി​നി​ടെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ക​യും വെ​ഞ്ഞാ​റ​മൂ​ട്ടി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ തു​ട​ര​വെ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.​

സം​ഭ​വം അ​റി​ഞ്ഞ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന​യ​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ന​ല്കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നുമോ​ണി​യ​യാ​ണ​ന്ന് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു.