വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ഗതാഗതം തടസപ്പെട്ടു
Monday, July 22, 2019 12:47 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി റോ​ഡി​നു കു​റു​കെ വീ​ണു. ക​ഴി​ഞ്ഞ ദി​വ​സം വെ​ഞ്ഞാ​റ​മൂ​ട് പ്ര​ദേ​ശ​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ലാ​ണ് മ​ര​ങ്ങ​ൾ റോ​ഡി​ന് കു​റു​കെ വീ​ണ​ത്.
വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ഴു​ക​യും വൈ​ദ്യു​തി വി​ത​ര​ണ​വും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. തേ​മ്പാം​മൂ​ട് മൂ​ന്നാ​ന​ക്കു​ഴി റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി റോ​ഡി​ന് മ​ധ്യേ വീ​ണു.
വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണു. കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​ന്നു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം എ​ങ്കി​ലും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. പേ​രു​മ​ല മൂ​ഴി റോ​ഡി​ലാ​ണ് ര​ണ്ടാ​മ​ത്തെ മ​രം വീ​ണ​ത്. പ്ലാ​വ് ക​ട​പു​ഴ​കി വൈ​ദ്യു​തി ലൈ​നി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്ത് എ​ത്തി മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്കി ഗ​താ​ഗ​ത​വും, വൈ​ദ്യു​തി വി​ത​ര​ണ​വും പു​നഃ​സ്ഥാ​പി​ച്ചു.