വെ​ഞ്ഞാ​റ​മൂ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്; എ​ല്‍​ഡി​എ​ഫിന് വി​ജ​യം
Monday, July 22, 2019 12:48 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്‍​ഡി​എ​ഫ് പാ​ന​ല്‍ വി​ജ​യ​ച്ചു. ഇ​ന്ന​ലെ വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ല്‍ വ​ച്ച് 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് എ​ല്‍​ഡി​എ​ഫ് പാ​ന​ല്‍ വി​ജ​യി​ച്ച​ത്. 7602 പേ​രാ​ണ് വേ​ട്ട് ചെ​യ്ത​ത്. ഭ​ര​ണ​സ​മി​തി​യി​ലെ മൂ​ന്ന് അം​ഗ​ങ്ങി​ല്‍ സി​പി​ഐ​യ്ക്ക് എ​ട്ടും സി​പി​എ​മ്മി​ലെ അ​ഞ്ചു പേ​രു​മാ​ണ് വി​ജ​യി​ച്ച​ത്.​കോ​ണ്‍​ഗ്ര​സ് നേ​ത്യ​ത്വ​ത്തി​ലു​ള്ള എ​തി​ര്‍ പാ​ന​ൽ സ്ഥാ​നാ​ര്‍​ഥി​ക​ളെ 1500 ല്‍ ​അ​തി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സി​പി​ഐ​യി​ല്‍ നി​ന്നും എ.​എം.​റൈ​സ് ,ആ​ര്‍.​എ​സ്. ജ​യ​ന്‍, നാ​ണു​ക്കു​ട്ട​ന്‍, നി​ഷാ​ദ്മൈ​ല​യ്ക്ക​ല്‍, ല​ക്ഷ്മ​ണ​ന്‍, പി. ​വി​ജ​യ​ന്‍, വി. ​വൃ​ന്ദ, എ​സ്. അ​മ്പി​ളി എ​ന്നി​വ​രും സി​പി​എ​മ്മി​ല്‍ നി​ന്ന് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ്, ശ്രീ​കു​മാ​ര്‍, ബി​നു അ​മ്പ​ലം​മു​ക്ക്, ജ​യ് കു​മാ​ർ, വി​ലാ​സി​നി എ​ന്നി​വ​രു​മാ​ണ് വി​ജ​യി​ച്ച​ത്.