ചൂ​ണ്ടി​ക്ക​ല്‍ തോ​ട്ടി​ല്‍ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്നു
Monday, July 22, 2019 12:48 AM IST
വെ​ള്ള​റ​ട: ചൂ​ണ്ടി​ക്ക​ല്‍ തോ​ട്ടി​ല്‍ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. ത​ട്ടു​ക​ട​ക​ളി​ൽ നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് തോ​ട്ടി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്. സ്ഥി​ര​മാ​യു​ള്ള പ്ലാ​സ്റ്റി​ക്ക് നി​ഷേ​പ​ത്തി​നെ​തി​രെ വാ​ര്‍​ഡ് മെ​മ്പ​ര്‍ വി​ജ​യ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും പ​ഞ്ചാ​യ​ത്ത് അ​തി​കൃ​ത​ര്‍ തി​രി​ഞ്ഞു​നോ​ക്കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ക​യാ​ണ്. അ​ടി​യ​ന്തി​ര​മാ​യി തോ​ട്ടി​ലെ ജ​ലാ​ശ​യ​ത്തി​ല്‍ പ്ലാ​സ്റ്റി​ക്ക് വ​ലി​ച്ചെ​റി​യു​ന്ന ക​ട​ക​ൾ​ക്കെ​രി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്ടു​കാ​ര്‍.