നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന വീ​ടു​ക​ളി​ലെ കോ​പ്പ​ർ വ​യ​റു​ക​ൾ മോ​ഷ്ടി​ച്ചു
Monday, July 22, 2019 12:48 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മു​ക്കു​ന്നൂ​രി​ൽ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന ര​ണ്ടു വീ​ടു​ക​ളി​ൽ വ​യ​റിം​ഗ് ചെ​യ്തി​രു​ന്ന കോ​പ്പ​ർ വ​യ​റു​ക​ൾ മോ​ഷ്ടി​ച്ചു. മു​ക്കു​ന്നൂ​ർ വ​രു​ണി​ന്‍റെ ഉ​ട​മ​സ്ഥ​യി​ൽ ഉ​ള്ള വീ​ടി​ന്‍റെ വ​യ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് ഈ ​വീ​ടി​ന്‍റെ വ​യ​റിം​ഗ് മോ​ഷ്ടി​ച്ച​ത്. തൊ​ട്ട​ടു​ത്ത പ​ണി​തീ​രാ​ത്ത ബാ​ബു​രാ​ജി​ന്‍റെ വീ​ടി​ന​ക​ത്തും പു​റ​ത്തും ഉ​ണ്ടാ​യി​രു​ന്ന കേ​ബി​ളു​ക​ൾ ഉ​രു​ക്കി കോ​പ്പ​ർ എ​ടു​ത്തു കൊ​ണ്ടു​പോ​യി. വ​രു​ൺ വെ​ഞ്ഞാ​റ​മൂ​ട് സ്റ്റേ​ഷ​നി​ൽ പ​രാ​തി​ന​ല്കി.