കി​ണ​റ്റി​ൽ​വീ​ണ വ​യോ​ധി​ക​യെ ഫ​യ​ർ ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Monday, July 22, 2019 12:48 AM IST
പാ​റ​ശാ​ല: മു​പ്പ​ത്ത​ഞ്ച​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​യെ ഫ​യ​ർ ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. ആ​റ​യൂ​ർ പൊ​റ്റ​യി​ൽ​ക്ക​ട സാം ​വി​ല്ല​യി​ൽ സ്നോ​ബി (82 ) യെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. മു​പ്പ​ത്ത​ഞ്ച​ടി ആ​ഴ​മു​ള്ള കി​ണ​റ്റി​ൽ പ​തി​ന​ഞ്ച​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. ഉ​ട​നെ​ത്ത​ന്നെ പാ​റ​ശാ​ല ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​ൻ​സെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി കി​ണ​റ്റി​ലി​റ​ങ്ങി വ​യോ​ധി​ക​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ അ​നി​ൽ​കു​മാ​ർ, ഫ​യ​ർ​മാ​ൻ​മാ​രാ​യ ര​ജീ​ഷ്, ജി​ഷ്ണു ടി. ​സാം, വി​പി​ൻ രാ​ജ്,അ​നീ​ഷ്, വി​ശാ​ഖ്, മ​ണി​ക​ണ്ഠ​ൻ, ഡ്രൈ​വ​ർ​മാ​രാ​യ, സു​നി​ൽ, സു​ധീ​ർ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. വ​യോ​ധി​ക​യെ പാ​റ​ശാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.