വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജ​ല​പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Monday, July 22, 2019 12:48 AM IST
കാ​ട്ടാ​ക്ക​ട: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന "വ​റ്റാ​ത്ത ഉ​റ​വ​യ്ക്കാ​യ് ജ​ല​സ​മൃ​ദ്ധി' പ​ദ്ധ​തി യു​ടെ ഭാ​ഗ​മാ​യി ജ​ല​പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ഹ​രി​ത കേ​ര​ളം മി​ഷ​നും മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ച​ട​യ​മം​ഗ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ട്ട​ർ​ഷെ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് - കേ​ര​ള (IWDMK) യു​മാ​യി ചേ​ർ​ന്ന് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, ശാ​സ്ത്ര സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഓ​ഗ​സ്റ്റി​ൽ വി​ദ്യാ​ർ​ഥി ജ​ല​പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
മ​ണ്ഡ​ല​ത്തി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ ഓ​രോ ഡി​വി​ഷ​നി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത ഒ​രു വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​യും കോ​ള​ജു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കും.
മ​ണ്ഡ​ല​ത്തി​ലെ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മെ ജി​ല്ല​യി​ലെ 100 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 100 കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജ​ല​പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ജ​ല​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ജ​ല​സാ​ക്ഷ​ര​ത, ജ​ല ബ​ജ​റ്റിം​ഗ് തു​ട​ങ്ങി വി​വി​ധ ജ​ന​കീ​യ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ​യും സ്കൂ​ൾ, കോ​ള​ജ് ഐ​ഡ​ൻ​ഡി​റ്റി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പോ സ്കൂ​ൾ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ സ​മ്മ​ത പ​ത്ര​മോ സ​ഹി​തം http://jalasamrdhi. com/jalaparliament/ എ​ന്ന വെ​ബ്സൈ​റ്റി​ൽ 31 ന് ​മു​ൻ​പാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം.
മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്തു ഐ​ഡ​ൻ​ഡി​റ്റി കാ​ര്‍​ഡ് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ ജ​ല​പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ക​ഴി​യു​ക​യു​ള്ളു. ഇ​തോ​ടൊ​പ്പം വി​ദ്യാ​ഥി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി അ​ന്നേ ദി​വ​സം ചി​ത്ര ര​ച​ന, ക്വി​സ്, ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.
മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ജ​ല​സം​ര​ക്ഷ​ണ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വ​കു​പ്പു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഒ​രു എ​ക്സി​ബി​ഷ​നും ഉ​ണ്ടാ​യി​രി​ക്കും.