വ്ളാ​ത്താ​ങ്ക​ര ദേ​വാ​ല​യ​ത്തി​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന ജ്വാ​ലാ പ്ര​യാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Monday, July 22, 2019 12:53 AM IST
അ​മ​ര​വി​ള: തെ​ക്ക​ൻ​കേ​ര​ള​ത്തി​ലെ പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ വ്ളാ​ത്താ​ങ്ക​ര സ്വ​ർ​ഗാ​രോ​പി​ത മാ​താ ദേ​വാ​ല​യ​ത്തി​ൽ ഓ​ഗ​സ്റ്റ് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​രി​യ​ൻ തീ​ർ​ഥാ​ട​ന ജ്വാ​ലാ പ്ര​യാ​ണം ആ​രം​ഭി​ച്ചു.
ഇ​ട​വ​ക​യി​ലെ 33 കു​ടും​ബ യു​ണി​റ്റു​ക​ളി​ലേ​ക്ക് ബി​സി​സി ലീ​ഡ​ർ​മാ​രു​ടെ​യും റി​സോ​ഴ്സ് ടീം ​അ​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ​ലാ​ണ് ജ്വാ​ല പ്ര​യാ​ണ​ത്തി​ന് തു​ട​ക്ക​മാ​യ​ത്.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ട​വ​ക വി​കാ​രി​യും നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ശു​ശ്രൂ​ഷാ കോ ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ മോ​ണ്‍.​വി.​പി. ജോ​സ് ശു​ശ്രൂ​ഷ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡി.​ഫ്രാ​ൻ​സി​സി​ന് ജ്വാ​ല കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.
തു​ട​ർ​ന്ന് 33 യൂ​ണി​റ്റ് ലീ​ഡ​ർ​മാ​ർ​ക്ക് മോ​ണ്‍. വി.​പി. ജോ​സ് തി​രി​ക​ൾ കൈ​മാ​റി. പ​രി​പാ​ടി​യി​ൽ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ.​ടോ​ണി മാ​ത്യൂ മു​ണ്ട​പ്ലാ​ക്ക​ൽ, വ്ളാ​ത്താ​ങ്ക​ര ഫൊ​റോ​ന ആ​നി​മേ​റ്റ​ർ ഡി.​സു​നി​ൽ, ഡീ​ക്ക​ൽ അ​നു​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
എ​ല്ലാ കു​ടും​ബ​യൂ​ണി​റ്റു​ക​ളി​ലേ​ക്കും തീ​ർ​ഥാ​ട​ന വി​ളം​ബ​രം അ​റി​യി​ച്ച് തീ​ർ​ഥാ​ട​ന ജ്വാ​ലാ പ്ര​യാ​ണ​വും തീ​ർ​ഥാ​ട​ന വി​ശേ​ഷാ​ൽ കു​ടും​ബ യോ​ഗ​ങ്ങ​ൾ​ക്കും തു​ട​ക്ക​മാ​യി. അ​ടു​ത്ത ഞാ​യ​റാ​ഴ്ച ജ്വാ​ലാ പ്ര​യാ​ണം തി​രി​ച്ച് ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും . ഓ​ഗ​സ്റ്റ് ആ​റി​നാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്ക​മാ​വു​ന്ന​ത്.
ഓ​ഗ​സ്റ്റ് മൂ​ന്നി​നു വൈ​കു​ന്നേ​രം 5.30 ന് ​നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ ദേ​വാ​ല​യ​ത്തി​ന് മു​ന്നി​ലെ മാ​താ​വി​ന്‍റെ പു​തി​യ ഗ്രോ​ട്ടോ ആ​ശീ​ർ​വ​ദി​ക്കും.
തീ​ർ​ഥാ​ട​ന ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി മോ​ണ്‍.​വി.​പി. ജോ​സും തീ​ർ​ഥാ​ട​ന ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി. ​ജോ​ണ്‍​സ് രാ​ജും അ​റി​യി​ച്ചു.