ഒന്നാണു നമ്മൾ; ഒരിക്കൽകൂടി സ്നേഹം ചൊരിഞ്ഞ് തലസ്ഥാനം
Thursday, August 15, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ​ട​ക്ക​ൻ ജി​ല്ല​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ഗ്രാ​മ​ങ്ങ​ൾ. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വി​ഭ​വ സ​മാ​ഹ​ര​ണ​യ​ജ്ഞം വ​ൻ​വി​ജ​യ​മാ​യ​പ്പോ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ക​ള​ക്‌​ഷ​ൻ പോ​യി​ന്‍റി​ലേ​ക്ക് സ​ഹാ​യ​പ്ര​വാ​ഹം. ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​മാ​യി ലോ​റി​ക​ൾ ക​ള​ക്‌​ഷ​ൻ പോ​യി​ന്‍റി​ൽ നി​ന്ന് ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു.

കെ​എം​എ​സ്ആ​ർ​എ, ജി​ല്ലാ ആ​ശു​പ​ത്രി​ക​ൾ, പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റു​ക​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ എ​ന്നി​വ ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ച 15 ല​ക്ഷം രൂ​പ​യു​ടെ അ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ ലോ​ഡ് ഇ​ന്ന​ലെ ധ​ന​മ​ന്ത്രി ടി. ​എം. തോ​മ​സ് ഐ​സ​ക്ക് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ. ​സി. മൊ​യ്തീ​ൻ ക​ള​ക്‌ഷ​ൻ പോ​യി​ന്‍റ് സ​ന്ദ​ർ​ശി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ട്ട നാ​ല് ലോ​ഡു​ക​ൾ​ക്ക് പു​റ​മെ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ആ​റ് ലോ​ഡു​ക​ൾ കൂ​ടി പു​റ​പ്പെ​ട്ടു​വെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു അ​റി​യി​ച്ചു. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രോ​ട് സ​ഹാ​നു​ഭൂ​തി​യോ​ടെ പൊ​തു​ജ​ന​ങ്ങ​ളും അ​ക​മ​ഴി​ഞ്ഞ് സ​ഹാ​യി​ച്ച​തി​നാ​ലാ​ണ് വി​ഭ​വ​സ​മാ​ഹ​ര​ണം വ​ൻ​വി​ജ​യ​മാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ടു ദി​വ​സ​മാ​യി ഗ്രാ​മ - ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലും വി​വി​ധ സ്കൂ​ളു​ക​ളി​ലും ക​ള​ക്‌​ഷ​ൻ പോ​യി​ന്‍റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രും മ​റ്റ് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ ശേ​ഖ​രി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളും ഗ്ര​ന്ഥ​ശാ​ലാ സം​ഘം, കു​ടും​ബ​ശ്രീ പ്ര​സ്ഥാ​ന​ങ്ങ​ളും വി​ഭ​വ​സ​മാ​ഹ​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.
ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ കൂ​ടു​ത​ൽ യു​വാ​ക്ക​ൾ വോ​ള​ന്‍റി​യ​ർ​മാ​രാ​യി എ​ത്തി​യ​തോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ക​ള​ക്‌​ഷ​ൻ പോ​യി​ന്‍റി​ൽ ആ​വേ​ശം നി​റ​ഞ്ഞു. വി​വി​ധ ഗ്രാ​മ- ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും സ്കൂ​ളു​ക​ളി​ൽ നി​ന്നും സം​ഭ​രി​ച്ച് എ​ത്തി​ച്ച അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ത​രം​തി​രി​ച്ച് അ​ടു​ക്കു​ന്ന​തി​നും വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റു​ന്ന​തി​നും യു​വാ​ക്ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി. ക​ള​ക്‌​ഷ​ൻ പോ​യി​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ന്നും തു​ട​രും.

ഇ​ന്ന​ലെ അ​യ​ച്ച​ത് 6.5
ട​ൺ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എം​വി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ക​ള​ക്‌ഷൻ സെ​ന്‍റ​റി​ൽ നി​ന്നും നാ​ലാം ദി​ന​മാ​യ ഇ​ന്ന​ലെ​യും 6.5 ട​ണ്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി അ​യ​ച്ചു.

കു​ടി​വെ​ള്ളം, വ​സ്ത്ര​ങ്ങ​ൾ, ല​ഘു​ഭ​ക്ഷ​ണം, അ​വ​ശ്യ മ​രു​ന്നു​ക​ൾ, ശു​ചീ​ക​ര​ണ വ​സ്തു​ക്ക​ൾ എ​ന്നി​വ​യാ​ണ് വ​യ​നാ​ട്ടി​ലേ​ക്ക് ക​യ​റ്റി​അ​യ​ച്ച​ത്. സ​ഹാ​യ​മെ​ത്തി​ച്ച ഏ​വ​ർ​ക്കും ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ന​ന്ദി അ​റി​യി​ച്ചു. തു​ട​ർ​ന്നും സ​ഹാ​യം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ത്രം ഇ​തി​നോ​ട​കം 32.5 ട​ണ്‍ വ​സ്തു​ക്ക​ളാ​ണ് പ്ര​ള​യ​ബാ​ധി​ത ജി​ല്ല​ക​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച​ത്. വോ​ള​ന്‍റി​യ​ർ​മാ​രാ​യി സ്കൂ​ൾ/​കോ​ളജ് വി​ദ്യാ​ർ​ഥിക​ളും യു​വാ​ക്ക​ളും ഒ​പ്പ​മു​ണ്ട്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഇ​നി​യും വേ​ണ്ട​തി​നാ​ൽ ക​ള​ക്‌ഷ​ൻ സെ​ന്‍റ​ർ തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ​ അ​യ​ച്ച​ത്
42 ലോ​ഡ് സാ​ധ​ന​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ ദു​രി​ത​ബാ​ധി​ത ജി​ല്ല​ക​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച​ത് 42 ലോ​ഡ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ. ഇ​നി​യും 10 ലോ​ഡു​ക​ൾ കൂ​ടി ത​യാ​റാ​ണെ​ന്നും മേ​യ​ർ വി.​കെ പ്ര​ശാ​ന്ത് അ​റി​യി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ലെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ആ​വ​ശ്യ​ക​ത​യ്ക്ക് അ​നു​സ​രി​ച്ചാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ അ​യ​യ്ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ കൂ​ടാ​തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ വാ​ഹ​ന​ങ്ങ​ളും സാ​ധ​ന​ങ്ങ​ൾ എത്തിക്കാനാ യി ഉ​പ​യോ​ഗി​ക്കു​ന്നു. ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, നി​ല​ന്പൂ​ർ, പാ​ല​ക്കാ​ട്, കോ​ട്ട​യം, ആ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂ​ർ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് മു​ഖ്യ​മാ​യും സാ​ധ​ന​ങ്ങ​ൾ ഇ​തു​വ​രെ എ​ത്തി​ച്ചി​ട്ടു​ള്ള​ത്. ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​രി, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, മോ​പ്പ്, ചൂ​ൽ, ബ്ര​ഷ്, ഗം​ബൂ​ട്ട്, കൈ​യ്യു​റ​ക​ൾ തു​ട​ങ്ങി​യ ശു​ചീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ, ലോ​ഷ​ൻ, ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ, കു​മ്മാ​യം തു​ട​ങ്ങി​യ ശു​ചീ​ക​ര​ണ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഇ​പ്പോ​ൾ ആ​വ​ശ്യ​മു​ള്ള​ത്. ഇ​നി സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ മേ​ൽ​പ്പ​റ​ഞ്ഞ​വ​യ്ക്ക് മു​ൻ​തൂ​ക്കം ന​ൽ​ക​ണം. ന​ഗ​ര​സ​ഭ​യു​ടെ ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ളു​ടെ ശേ​ഖ​ര​ത്തി​നു​ള്ള ആ​ഹ്വാ​ന​ത്തോ​ട് ആ​വേ​ശ​പൂ​ർ​വം പ്ര​തി​ക​രി​ക്കു​ന്ന ന​ഗ​ര​വാ​സി​ക​ൾ​ക്ക് മേ​യ​ർ ന​ന്ദി അ​റി​യി​ച്ചു. അ​ടി​യ​ന്തി​ര ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം അ​വ​സാ​നി​ക്കും.

തു​ട​ർ​ന്ന് പ്ര​കൃ​തി​ക്ഷോ​ഭ​ത്തി ത​ക​ർ​ന്ന റോ​ഡു​ക​ളും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കേ​ണ്ട​ത്. ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഉ​ദാ​ര​മാ​യി സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്ന് മേ​യ​ർ അ​ഭ്യ​ർ​ഥി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദി​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന​ക​ൾ ചെ​ക്കാ​യോ, ഡ്രാ​ഫ്റ്റാ​യോ ന​ഗ​ര​സ​ഭ​യി​ൽ സ്വീ​ക​രി​ക്കും. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന ചെ​ക്കു​ക​ളും ഡ്രാ​ഫ്റ്റു​ക​ളും ബ​ന്ധ​പ്പെ​ട്ട അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കും. 17500 രൂ​പ​യാ​ണ് ഇ​ന്ന​ലെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ചെ​ക്ക് ഇ​ന​ത്തി​ൽ സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച​ത്.

വെ​ഞ്ഞാ​റ​മൂ​ട്
ജ​ന​മൈ​ത്രി പോ​ലീ​സ്

വെ​ഞ്ഞാ​റ​മൂ​ട്: പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി വെ​ഞ്ഞാ​റ​മൂ​ട് ജ​ന​മൈ​ത്രി പോ​ലീ​സും. വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സ​മാ​ഹ​രി​ച്ച ഒ​രു ലോ​ഡ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ദു​ര​ന്ത​ത്തി​ൽ ഏ​റെ രൂ​ക്ഷ​ത അ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട് ജി​ല്ല​യി​ലെ വി​വി​ധ ക്യാ​മ്പു​ക​ളി​ൽ എ​ത്തി​ക്കും. ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ, ധാ​ന്യ​ങ്ങ​ൾ, വെ​ള്ളം, ക്ലീ​നിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളു​മാ​യി ലോ​റി നാ​ളെ രാ​വി​ലെ സ്റ്റേ​ഷ​നി​ൽ നി​ന്നും പു​റ​പ്പെ​ടു​മെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ ബി.​ജ​യ​നും, സ​ബ് ഇ​ൻ​സ്പ​ക്ട​ർ ബി​നീ​ഷ് ലാ​ലും പ​റ​ഞ്ഞു. വെ​ഞ്ഞാ​റ​മൂ​ട് ജ​ന​മൈ​ത്രി പോ​ലീ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട്, എ​സ്ഐ മ​ധു, എ​എ​സ്ഐ​മാ​രാ​യ രാ​ജേ​ന്ദ്ര​ൻ, ഷ​റ​ഫു​ദീ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​പി​ഒ മ​ഹേ​ഷ് എ​ന്നി​വ​ർ ചേർന്നാണ് സാ​ധ​ന​ങ്ങ​ൾ സ​മാ​ഹരി​ച്ച് എ​ത്തി​ച്ച​ത്.

സ​ഹാ​യ​വു​മാ​യി
വി​ദ്യാ​ര്‍​ഥി​ക​ളും

നെ​യ്യാ​റ്റി​ന്‍​ക​ര: പ്ര​ള​യ​ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ജീ​വം. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ പ്ര​ള​യ​ദു​രി​ത​ത്തി​ല്‍ അ​ക​പ്പെ​ട്ട് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് അ​വ​ശ്യ സാ​മ​ഗ്രി​ക​ള്‍ താ​ലൂ​ക്കി​ലെ നി​ര​വ​ധി സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഭ​രി​ച്ചു. പ​ല സ്കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍ സേ​വ​ന സ​ന്ന​ദ്ധ​ത​യോ​ടെ ആ​വും​വി​ധ​ത്തി​ല്‍ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി ഈ ​പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ നേ​രി​ട​ണ​മെ​ന്ന് പ​ല വി​ദ്യാ​ര്‍​ഥി​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജീ​വി​ത​ത്തി​ലി​തു​വ​രെ​യും ക​ണ്ടി​ട്ടി​ല്ലാ​യെ​ങ്കി​ലും ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ക​ണ്ണീ​രൊ​പ്പാ​ന്‍ ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന ചെ​റി​യ സ​ഹാ​യ​ങ്ങ​ള്‍ അ​വ​ര്‍​ക്ക് വി​ല​പ്പെ​ട്ട​താ​കു​മെ​ന്നും ചി​ല കൂ​ട്ടു​കാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ന്‍​ഡ് ഗൈ​ഡ്സ് നെ​യ്യാ​റ്റി​ന്‍​ക​ര ജി​ല്ലാ ഓ​ഫീ​സി​ല്‍ ക​ള​ക്‌​ഷ​ന്‍ സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ചു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നെ​യ്യാ​റ്റി​ൻ​ക​ര യൂ​ണി​റ്റും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്കാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നെ​യ്യാ​റ്റി​ൻ​ക​ര യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ സം​ഭാ​വ​ന​യു​ടെ ആ​ദ്യ ഗ​ഡു​വി​ന്‍റെ ചെ​ക്ക് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​ഞ്ച​ത്ത​ല സു​രേ​ഷ് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ യ്ക്ക് ​കൈ​മാ​റി.