ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Saturday, August 17, 2019 12:57 AM IST
പേ​രൂ​ര്‍​ക്ക​ട: ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. വെ​ള്ള​നാ​ട് അ​പ്പാ​ട്ടു​മ​ല വാ​ളി​യ​റ വൈ​ശാ​ഖി​ല്‍ രാ​ജ​ൻ - ഷീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വൈ​ശാ​ഖ് (അ​ന​ന്തു - 26) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ നെ​ട്ട​യം ബ​സ് സ്റ്റോ​പ്പി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന അ​ന​ന്തു​വി​ന്‍റെ വാ​ഹ​നം റോ​ഡി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. പേ​രൂ​ര്‍​ക്ക​ട ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ക്കീ​ല്‍ ഓ​ഫീ​സി​ലെ ക്ല​ര്‍​ക്കാ​യി​രു​ന്നു. വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി. സ​ഹോ​ദ​രി: അ​ഞ്ജു.