പേ​യാ​ട് കാ​ർ​മ​ൽ സ്കൂ​ളി​ൽ കാ​ർ​മേ ക്വി​സ്
Sunday, August 18, 2019 1:05 AM IST
പേ​യാ​ട്: പേ​യാ​ട് കാ​ർ​മ​ൽ സ്കൂ​ളി​ൽ ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് കോ​മ്പ​റ്റീ​ഷ​ൻ "കാ​ർ​മേ ക്വി​സ് 2019' ന​ട​ത്തി.
ക്വി​സ് മാ​സ്റ്റ​ർ എം. ​പ്ര​ഭാ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 16 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 30 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും 5000 രൂ​പ​യു​ടെ കാ​ഷ് പ്രൈ​സും കു​ന്നും​പു​റം ശാ​ന്തി​നി​കേ​ത​ൻ സ്കൂ​ളി​ലെ എ​സ്. ഫ​ർ​ഹാ​നും ആ​ദ​ർ​ശ് സു​ധി​യും ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ്ഥാ​ന​വും 3000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ജ​നാ​ർ​ദ​ന​പു​രം എ​ച്ച്എ​സ്എ​സി​ലെ എം. ​അ​ദ്വൈ​ത് ക​ര​സ്ഥ​മാ​ക്കി. മൂ​ന്നാം സ്ഥാ​നം ആ​ക്കു​ളം എം​ജി​എം പ​ബ്ലി​ക് സ്കൂ​ളി​ലെ ആ​ർ. അ​നി​രു​ദ്ധ്, ച​ര​ൺ ച​ന്ദ് എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി. പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ച​രി​ത്ര​കാ​ര​നു​മാ​യ മ​ല​യി​ൻ​കീ​ഴ് ഗോ​പാ​ല​കൃ​ഷ്ണ​ൻ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.