ശു​ചീ​ക​ര​ണ​ത്തി​നാ​യി 400 വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ മ​ല​പ്പു​റ​ത്തേ​ക്ക്
Sunday, August 18, 2019 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​ക​ളി​ലേ​ക്ക് 50 ലോ​ഡ് അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ക​യ​റ്റി അ​യ​ച്ച​തി​നു പി​ന്നാ​ലെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റ​ത്തെ മൂ​ത്തേ​ടം, ചാ​ലി​യാ​ര്‍, പോ​ത്തു​ക​ല്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി 400 വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ ഇ​ന്ന് പു​റ​പ്പെ​ടു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു അ​റി​യി​ച്ചു.

പ​മ്പ് സെ​റ്റ്, ജ​ന​റേ​റ്റ​ര്‍, ശു​ചീ​ക​ര​ണ വ​സ്തു​ക്ക​ള്‍ എ​ന്നി​ങ്ങ​നെ സ​ര്‍​വ​സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ പു​റ​പ്പെ​ടു​ക. മം​ഗ​ല​പു​രം, നെ​ടു​മ​ങ്ങാ​ട്, വെ​ള്ള​നാ​ട്, വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള​വ​രും മം​ഗ​ല​പു​രം, ക​ര​കു​ളം, പ​ന​വൂ​ര്‍, പൂ​വ​ച്ച​ല്‍, കാ​ട്ടാ​ക്ക​ട, പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള​വ​രും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് സം​ഘം.പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​ന്‍ ശാ​സ്ത്രീ​യ​മാ​യ മു​ന്‍​ക​രു​ത​ലെ​ന്നോ​ണം മി​ത്രം പ​ദ്ധ​തി ആ​വി​ഷക്കരി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ദു​ര​ന്ത​മു​ഖ​ത്ത് അ​തി​വേ​ഗ​മെ​ത്തി ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ ഒ​രു​സം​ഘം വോ​ള​ന്‍റി​യ​ര്‍​മാ​രെ സ​ജ്ജ​രാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. 400 പേ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​ത്തെ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യാ​കും തെ​ര​ഞ്ഞെ​ടു​ക്കു​ക. ഇ​വ​ര്‍​ക്കു​വേ​ണ്ട പ​രി​ശീ​ല​നം, ആ​യു​ധ​ങ്ങ​ള്‍, മ​റ്റു സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 50 ല​ക്ഷം രൂ​പ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ല്‍​കു​മെ​ന്നും വി.​കെ. മ​ധു പ​റ​ഞ്ഞു.