വാ​ഹ​നാ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റു
Monday, August 19, 2019 12:34 AM IST
വി​ഴി​ഞ്ഞം: ബൈ​പാ​സി​ന്‍റെ സ​ർ​വീ​സ് റോ​ഡി​ലെ ച​ല്ലി​യി​ൽ തെ​ന്നി​വീ​ണ ഇ​രു ച​ക്ര​വാ​ഹ​ന​ത്തി​ൽ നി​ന്നും റോ​ഡി​ൽ വീ​ണ വീ​ട്ട​മ്മ​യു​ടെ കാ​ലി​ൽ പി​ന്നാ​ലെ എ​ത്തി​യ വാ​ഹ​നം ക​യ​റി പ​രി​ക്കേ​റ്റു. ഉ​ദി​യ​ൻ കു​ള​ങ്ങ​ര ആ​റ​യൂ​ർ സ്വ​ദേ​ശി​നി വ​ൽ​സ​ല (55) യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക്ക് 2.30 ഓ​ടെ കോ​വ​ളം ബൈ​പാ​സി​ൽ ആ​ഴാ​കു​ള​ത്തി​ന​ടു​ത്ത് സ​ർ​വീ​സ് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.
മ​ക​ൻ അ​ഖി​ലി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ സ​ർ​വീ​സ് റോ​ഡി​ൽ പ​ര​ന്നു കി​ട​ക്കു​ന്ന ച​ല്ലി​യി​ൽ ക​യ​റി ബൈ​ക്ക് മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ റോ​ഡി​ലേ​ക്ക് വീ​ണു. ഈ ​സ​മ​യം പി​ന്നാ​ലെ​യ​ത്തി​യ ടെ​മ്പോ​ട്രാ​വ​ല​റി​ന്‍റെ ട​യ​ർ ഇ​വ​രു​ടെ കാ​ലി​ൽ ക​യ​റി​യാ​ണ് പ​രി​ക്കേ​റ്റ​ത്.​
റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് വീ​ണ ഇ​വ​രെ അ​പ​ക​ടം ക​ണ്ട് സ​മീ​പ​വാ​സി​ക​ൾ വ​ലി​ച്ചു മാ​റ്റി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​വു​ക​യാ​യി​രു​ന്നു​വെ​ന്നും ഭാ​ഗ്യം കൊ​ണ്ടാ​ണ് വീ​ട്ട​മ്മ ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ വ​ൽ​സ​ല​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.