വ​ക്കീ​ൽ ഓ​ഫീ​സി​ൽ മോ​ഷ​ണം: പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി
Monday, August 19, 2019 12:34 AM IST
കാ​ട്ടാ​ക്ക​ട: വ​ക്കീ​ൽ ഓ​ഫീ​സി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ ക​ള്ള​നെ കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കാ​ട്ടാ​ക്ക​ട കോ​ട​തി​യു​ടെ സ​മീ​പ​ത്തു പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു പു​റ​കി​ലാ​യി അ​ഡ്വ. റ​ജീ​ന മാ​ക്സി​പ്പോ​ളി​ന്‍റെ ഓ​ഫീ​സി​ൽ മോ​ഷ​ണം ന​ട​ത്തി പു​റ​ത്തി​റ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ക​ള്ള​ൻ പി​ടി​യി​ലാ​യ​ത്. വെ​ള്ള​റ​ട, ആ​റാ​ട്ടു​കു​ഴി, പ​ന്നി​മ​ല, ജി​ടി ഭ​വ​നി​ൽ താ​മ​സി​ക്കു​ന്ന ഗോ​ഡ്‌​വി​ൻ രാ​ജ് (രാ​ജു- 48) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ഇ​ന്ന​ലെ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ശ​നി​യാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. വ​ക്കീ​ൽ ഓ​ഫീ​സി​ന്‍റെ ചി​ല്ല് വാ​തി​ൽ തു​റ​ന്നു അ​ക​ത്തു ക​യ​റി​യ ക​ള്ള​ൻ മേ​ശ​വ​ലി​പ്പി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ വ​ക്കീ​ൽ ഓ​ഫീ​സി​ലേ​ക്ക് ക​യ​റി വ​രു​ക​യും അ​ക​ത്തു സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ആ​ളെ ക​ണ്ട​തോ​ടെ പെ​ട്ടെ​ന്ന് പു​റ​ത്തി​റ​ങ്ങി ഓ​ഫീ​സ് വാ​തി​ൽ പൂ​ട്ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.