ലോ ​അ​ക്കാ​ഡ​മി​യി​ല്‍ സം​ഘ​ര്‍​ഷം; എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തി​ന് പ​രി​ക്ക്
Tuesday, August 20, 2019 12:34 AM IST
പേ​രൂ​ര്‍​ക്ക​ട: പേ​രൂ​ര്‍​ക്ക​ട ലോ ​അ​ക്കാ​ഡ​മി​യി​ൽ എ​ബി​വി​പി - എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​ത്തി​ൽ എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തി​നു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വി​ഷ്ണു​രാ​ജി​നാ​ണ് പ​രി​ക്കേ​റ്റ​ത്.
വി​ഷ്ണു​രാ​ജ് ഇ​ന്ന​ലെ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​ന് കോ​ള​ജി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.ത​ല​യ്ക്കും കൈ​ക്കും പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
കു​റ​ച്ചു​നാ​ള്‍ മു​മ്പ് എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​രെ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നെ​ലെ​ന്നും പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് പ​റ​ഞ്ഞു.