വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്
Tuesday, August 20, 2019 12:34 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മ​ത്സ്യം ക​യ​റ്റി​വ​ന്ന പി​ക് അ​പ്പ് ഒാ​ട്ടോ ബൈ​ക്കി​ലി​ടി​ച്ച് ക്ഷേ​ത്ര​ശാ​ന്തി​യാ​യ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 ന് ​സം​സ്ഥാ​ന പാ​ത​യി​ൽ വ​യ്യേ​റ്റ് മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ക​ക്കാ​ട്ട് മ​ഠം ക്ഷേ​ത്ര​ശാ​ന്തി ആ​ല​പ്പു​ഴ നോ​ർ​ത്ത് തേ​വ​രു​പ​റ​മ്പ് മ​ഠ​ത്തി​ൽ ഉ​മേ​ഷ് പോ​റ്റി (21) ആ​ണ് പ​രി​ക്കേ​റ്റ​ത്.
പു​ല​ർ​ച്ചെ ക്ഷേ​ത്ര പൂ​ജ​ക​യ്ക്കാ​യി വെ​ള്ള​നാ​ട്ടെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നും ആ​റ്റി​ങ്ങ​ലി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ഉ​മേ​ഷ് പോ​റ്റി​യു​ടെ ബൈ​ക്കി​ൽ എ​തി​രെ വ​ന്ന പി​ക് അ​പ്പ് ഒാ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ടു വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ച് വീ​ണ ഉ​മേ​ഷ് പോ​റ്റി​യു​ടെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ നാ​ട്ടു​കാ​ർ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.