ചി​ന്താ​വി​ഷ്ട​യാ​യ സീ​ത​യു​ടെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷം
Tuesday, August 20, 2019 12:34 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ ചി​ന്താ​വി​ഷ്ട​യാ​യ സീ​ത​യു​ടെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​വും സാ​ഹി​ത്യ​കാ​രി ജ​യ​ശ്രീ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ചെ​റു​കു​ന്നി​ലെ മാ​ണി​ക്യം എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും നാ​ളെ വൈ​കു​ന്നേ​രം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചേ​രു​ന്ന യോ​ഗം മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി പു​സ്ത​കം ഏ​റ്റു​വാ​ങ്ങും. വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ൻ വൈ​സ്ചെ​യ​ർ​മാ​ൻ വി​നോ​ദ് വൈ​ശാ​ഖി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എം.​ആ​ർ. ജ​യ​ഗീ​ത, മു​ൻ മേ​യ​ർ കെ. ​ച​ന്ദ്രി​ക, പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ, ചാ​ന്നാ​ങ്ക​ര എം.​പി. കു​ഞ്ഞ്, പ​ത്മ​ജാ രാ​ധാ​കൃ​ഷ്ണ​ൻ, സ​ബീ​ർ , കെ.​പി.​പ​ര​മേ​ശ്വ​ര​നാ​ഥ്, മ​ണ​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ, ശാ​സ്ത​മം​ഗ​ലം ഗോ​പ​ൻ, ജ​യ​ശ്രീ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.