എ​ഴു​പ​തു​കി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Wednesday, August 21, 2019 12:46 AM IST
പാ​റ​ശാ​ല : ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 70 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ 7.30 വ​രെ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് സ്കൂ​ട്ട​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 5200 പാ​ക്ക​റ്റ് പു​ക​യി​ല​ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​യി​ൽ സ്വ​ദേ​ശി അ​രു​ണി​നെ എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.