മേ​ൽ​ക്കൂ​ര പൊ​ളി​ച്ച് മോ​ഷ്ടി​ക്കാ​ൻ ഇ​റ​ങ്ങി​യി​ട്ട് പ​ണം കി​ട്ടി​യി​ല്ല; അ​രി​ശം തീ​ർ​ക്കാ​ൻ മു​ട്ട​യും തേ​ങ്ങ​യു​മാ​യി ക​ട​ന്ന മോഷ്ടാക്കൾ പി​ടി​യി​ൽ
Thursday, August 22, 2019 12:33 AM IST
നേ​മം : പ​ണം കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ള്ള​ൻ അ​രി​ശം തീ​ർ​ത്ത​ത് ക​ട​യി​ലെ മു​ട്ട​യും തേ​ങ്ങ​യും ക​വ​ർ​ന്ന്. ഒ​ടു​വി​ൽ ക​ള്ള​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചു.
പ്രാ​വ​ച്ച​ന്പ​ലം അ​രി​ക്ക​ട​മു​ക്കി​ൽ വി​നോ​ദ്കു​മാ​ർ ന​ട​ത്തു​ന്ന ത​ട്ട് ചാ​യ​ക്ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യു​ടെ മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റ് പൊ​ളി​ച്ച് അ​ക​ത്തി​റ​ങ്ങി​യ മോ​ഷ്ടാ​ക്ക​ൾ മേ​ശ​വ​ലി​പ്പ് തു​റ​ന്നി​ട്ടി​രു​ന്നു. രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​ട ഉ​ട​മ മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്.
വ​ലി​യ​വി​ള ചാ​ന​ൽ​പാ​ല​ത്തി​ന് സ​മീ​പം ആ​ളൊ​ഴി​ഞ്ഞ ഷെ​ഡ്ഡി​ൽ ഒ​ളി​ച്ചി​രു​ന്ന​വ​രെ നാ​ട്ടു​കാ​രാ​ണ് പി​ടി​കൂ​ടി​യ​ത്. കാ​ര​യ്ക്കാ​മ​ണ്‍​ഡ​പം ചാ​ന​ൽ​ക്ക​ര സ്വ​ദേ​ശി സെ​യ്ദാ​ലി (28) പ്രാ​വ​ച്ച​ന്പ​ലം ഇ​ട​യ്ക്കോ​ട് സ്വ​ദേ​ശി ഷാ​ജ​ഹാ​ൻ (25) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
ന​രു​വാ​മൂ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ നേ​മം പോ​ലീ​സി​ന് കൈ​മാ​റി.
കാ​ര​യ്ക്കാ മ​ണ്‍​ഡ​പ​ത്തെ ബൈ​ക്ക് മോ​ഷ​ണ​വു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ള്ള​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഇ​വ​രെ കു​റി​ച്ച് പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ച് വ​രു​ന്നു. ന​രു​വാ​മൂ​ട്ടി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച താ​ന്നി​വി​ള തു​ന്പോ​ട്ടു​കോ​ണം പ​ള്ളി​യി​ൽ മോ​ഷ​ണ ശ്ര​മ​വും അ​ടു​ത്തു​ള്ള ക​ര​യ്ക്കാ​ട്ടു​വി​ളാ​കം നാ​ഗ​ർ ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണ​വും ന​ട​ന്നി​രു​ന്നു.
ഇ​ട​യ്ക്കോ​ട് പോ​ലീ​സ്കാ​ര​ന്‍റെ വീ​ട്ടി​ലും ഏ​താ​നും ദി​വ​സം മു​ന്പ് മോ​ഷ​ണം ന​ട​ന്നി​രു​ന്നു.