റോ​ഡ് കൈ​യേ​റി ക​ച്ച​വ​ടം: ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി
Thursday, August 22, 2019 12:35 AM IST
കാ​ട്ടാ​ക്ക​ട: കൊ​ല്ലം​കോ​ണ​ത്ത് ക​ട​മു​റി​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത​യാ​ൾ ഓ​ട​യും ന​ട​പ്പാ​ത​യും ഉ​ട​മ​യു​ടെ വ​സ്തു​വും കൈ​യേ​റി ഷെ​ഡ് നി​ർ​മി​ച്ച​ത് പൊ​ളി​ച്ചു നീ​ക്കാ​നെ​ത്തി​യ​പ്പോ​ൾ വാ​ട​ക​ക്കാ​ര​നും ഭാ​ര്യ​യും ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി. ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മു​റി​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത അ​ൻ​വ​റും ഭാ​ര്യ​യും ശ​രീ​ര​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.
ഇ​തു​ക​ണ്ട് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ ഷെ​ഡ് പൊ​ളി​ക്കാ​തെ പി​ൻ​മാ​റു​മെ​ന്ന സ്ഥി​തി​യു​ണ്ടാ​യ​പ്പോ​ൾ വ​സ്തു ഉ​ട​മ​യാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രി​യും മാ​താ​പി​താ​ക്ക​ളും ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്രമിച്ചു.
ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ആം​ബു​ല​ൻ​സും സ്ഥ​ല​ത്തെ​ത്തി. നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ നാ​ട്ടു​കാ​ർ ഭി​ന്ന​ശേ​ഷി​ക്കാ​രി​ക്കും കു​ടും​ബ​ത്തി​നും ര​ക്ഷ​ക​രാ​യി. അ​വ​ർ വ​സ്തു​വി​ലെ അ​ന​ധി​കൃ​ത ഷെ​ഡ് പൊ​ളി​ച്ചു നീ​ക്കി. തു​ട​ർ​ന്ന് പോ​ലീ​സും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും വാ​ട​ക​ക്കാ​ര​നു​മാ​യി ന​ട​ത്തി​യ ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​യി​ൽ നാ​ല് മാ​സ​ത്തി​നു​ള്ളി​ൽ ഇ​യാ​ൾ ക​ട ഒ​ഴി​ഞ്ഞു കൊ​ടു​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ചു.
കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ സി.​മ​ണി​യ​ൻ, ര​തീ​ഷ്, സി.​എ​സ്. അ​നി​ൽ, കാ​ർ​ത്തി​കേ​യ​ൻ, ബു​ഷ്റ, ഷീ​ല, സെ​ക്ര​ട്ട​റി വി​ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

.