ഹ​രി​ത​വി​പ്ല​വ​ത്തി​നൊ​രു​ങ്ങി ബാ​ല​രാ​മ​പു​രം ഹൈ​സ്കൂ​ള്‍
Friday, August 23, 2019 12:04 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര കൃ​ഷി ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബാ​ല​രാ​മ​പു​രം ഹൈ​സ്കൂ​ളിൽ ഹ​രി​ത​വി​പ്ല​വ​ംനടത്തുന്നു.​വി​ദ്യാ​ർ​ഥി​ക​ളി​ൽ കാ​ര്‍​ഷി​ക സം​സ്കാ​രം രൂ​പ​പ്പെ​ടു​ത്താ​നും മ​ണ്ണി​നോ​ടു​ള്ള​അ​ടു​പ്പം കൂ​ട്ടാ​നും അ​വ​സ​രം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഹെ​ഡ് മാ​സ്റ്റ​ര്‍ സു​നി​ല്‍​കു​മാ​ര്‍ അ​റി​യി​ച്ചു. ക​ര​നെ​ല്ലും പ​ച്ച​ക്ക​റി​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ല്‍ കൃ​ഷി ചെ​യ്യും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഐ.​ബി. സ​തീ​ഷ് എം​എ​ല്‍​എ പ​ച്ച​ക്ക​റി ന​ട്ട് നി​ര്‍​വ​ഹി​ച്ചു.​വാ​ർ​ഡ് മെ​മ്പ​ർ ശ​ശി​ധ​ര​ൻ, സ്കൂ​ള്‍ മാ​നേ​ജ​ർ ച​ന്ദ്ര​ബാ​ബു, ഹെ​ഡ് മാ​സ്റ്റ​ര്‍​സു​നി​ൽ​കു​മാ​ർ, സ്റ്റാ​ഫ്സെ​ക്ര​ട്ട​റി ച​ന്ദ്ര​കു​മാ​ർ, മു​ൻ അ​ധ്യാ​പ​ക​ൻ ഷ​ഹാ​ബു​ദീ​ൻ,കൃ​ഷി ഓ​ഫീ​സ​ർ രാ​ജേ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.