മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Friday, August 23, 2019 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി മെ​ഗാ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ എ​സ്എം​വി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. രോ​ഗ​നി​ർ​ണ​യം, മ​രു​ന്ന് എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് സ​ബ് ക​ള​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ പ​റ​ഞ്ഞു. എ​ല്ലാ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും സേ​വ​നം മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ല​ഭ്യ​കും. ക്യാ​മ്പി​ലെ​ത്തു​ന്ന​വ​ർ വ​യ​സു തെ​ളി​യി​ക്കു​ന്ന തി​രി​ച്ച​റി​യ​ൽ രേ​ഖ ക​രു​ത​ണം. കിം​സ്, ആ​ർ​സി​സി, പ്രി​സൈ​സ് ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കും. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, സീ​നി​യ​ർ സി​റ്റി​സ​ൺ​സ് മെ​യി​ന്റ​ന​ൻ​സ് ട്രി​ബ്യൂ​ണ​ൽ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ 9447429184.