പി​ക്ക​പ്പ് വാ​ൻ ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Saturday, August 24, 2019 12:41 AM IST
കാ​ട്ടാ​ക്ക​ട: അ​രു​മാ​ളൂ​ർ ക​വ​ല​യി​ൽ നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ പി​ക്ക​പ്പ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മൈ​ലോ​ട്ട് കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​ർ (50), മ​ക​ൻ സൗ​ര​വ് (12) എ​ന്നി​വ​രാ​ണ് പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ഉ​ള്ള​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​യ സു​രേ​ഷ് എ​യ​ർ​പോ​ർ​ട്ടി​ൽ സ​വാ​രി ക​ഴി​ഞ്ഞ് എ​ത്തി​യ​ശേ​ഷം മ​ക​നോ​ടൊ​പ്പം ത​ട്ടു​ക​ട​യി​ൽ നി​ന്നും ചാ​യ​വാ​ങ്ങി ഓ​ട്ടോ​യി​ൽ ഇ​രു​ന്നു ക​ഴി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ പി​ക്ക് അ​പ്പ് വാ​ൻ ഇ​ടി​ക്കു​ന്ന​ത്.

സു​രേ​ഷ് കു​മാ​റി​ന്‍റെ വാ​രി​യെ​ല്ലി​നും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കും ഗു​രു​ത​ര​പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സു​രേ​ഷ് കു​മാ​റി​നെ ഉ​ച്ച​യോ​ടെ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. സൗ​ര​വി​ന്‍റെ പ​ല്ല് ഇ​ള​കി തെ​റി​ച്ചു. കാ​ലി​ന് ഒ​ടി​വും സം​ഭ​വി​ച്ചു. തൃ​ശൂ​രി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി വ​രു​ക​യാ​യി​രു​ന്ന പി​ക്ക് അ​പ്പ് വാ​നി​ലെ ഡ്രൈ​വ​ർ ജീ​ജു ഉ​റ​ങ്ങി​പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​താ​യി പ​റ​യു​ന്ന​ത്. റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക്, ഓ​ട്ടോ​റി​ക്ഷ യിലും ഇ​ടി​ച്ച ശേ​ഷ​മാ​ണ് സു​രേ​ഷ് കു​മാ​റി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.