ബൈ​ക്ക് മോ​ഷ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, August 24, 2019 12:42 AM IST
ക​ര​മ​ന: കി​ള്ളി​പ്പാ​ലം ബ​ണ്ട് റോ​ഡി​ലെ വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​കു​ളം വ​ട്ട​വി​ള ല​ക്ഷം വീ​ട് കോ​ള​നി ഷി​ജു​ലാ​ലി (20) നെ​യാ​ണ് ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ർ​ക്ക്ഷോ​പ്പി​ൽ സ​ർ​വീ​സി​നു കൊ​ണ്ടു​വ​ന്ന ബൈ​ക്ക് ഇ​യാ​ൾ മോ​ഷി​ട്ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സ​മീ​പ​ത്തെ ക​ട​യി​ലെ സി​സി​ടി​വി കാ​മ​റാ പ​രി​ശോ​ധി​ച്ച പോ​ലീ​സി​ന് യു​വാ​വ് ബൈ​ക്കി​ൽ പോ​കു​ന്ന ദ്യ​ശ്യം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കൈ​മ​നം ഭാ​ഗ​ത്തു നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ക​ര​മ​ന പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സാ​ഗ​ർ, ശി​വ​കു​മാ​ർ, എ​എ​സ്ഐ അ​ശോ​ക് കു​മാ​ർ, എ​സ്‌​സി​പി​ഒ സ​ജി​കു​മാ​ർ, സി​റ്റി ഷാ​ഡോ പോ​ലീ​സും ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.