ശാ​സ്താം​പാ​റ ഓ​ണ​നി​ലാ​വി​ന് ഇ​ന്ന് തി​രി​തെ​ളി​യും
Monday, September 9, 2019 1:02 AM IST
കാ​ട്ടാ​ക്ക​ട: ഗ്രാ​മീ​ണ ടൂ​റി​സം കേ​ന്ദ്ര​മാ​യ ശാ​സ്താം​പാ​യി​ലെ ഓ​ണം വാ​രാ​ഘോ​ഷ​മാ​യ ഓ​ണ​നി​ലാ​വി​ന് ഇ​ന്നു തി​രി​തെ​ളി​യും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ച​ല​ച്ചി​ത്ര​താ​രം മ​ധു​പാ​ൽ ഓ​ണ​നി​ലാ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​കും.
15 വ​രെ ഒ​രാ​ഴ്ച ശാ​സ്താം​പാ​റ കു​ന്നി​ന് മു​ക​ളി​ൽ ക​ല​യു​ടെ, ക​ളി​ക​ളു​ടെ കേ​ളി​കൊ​ട്ടു​യ​രും. ന​ഗ​ര​ക്കാ​ഴ്ച​യും കു​ളി​ർ​കാ​റ്റും യ​ഥേ​ഷ്ടം സ​മ്മാ​നി​ക്കു​ന്ന ശാ​സ്താം​പാ​റ വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​രു​വി​ലാ​ഞ്ചി​യി​ലാ​ണ്.
സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ പാ​ത, വൈ​ദ്യു​ത വി​ള​ക്കു​ക​ൾ, പാ​ർ​ക്കിം​ഗ് ഏ​രി​യ ഒ​ക്കെ​യാ​യി സു​ന്ദ​രി​യാ​ണ് ഇ​പ്പോ​ൾ ശാ​സ്താം​പാ​റ.
ഓ​ണ​നി​ലാ​വി​ൽ വ്യ​ത്യ​സ്ഥ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് ഇ​ക്കു​റി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പൂ​ത്തി​രി മേ​ള​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഏ​ഴി​ന് പി​ന്ന​ണി ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് ഇ​സ്മ​യി​ലും സൂ​ര​ജ് ര​വീ​ന്ദ്ര​നും ചേ​ർ​ന്ന് ന​യി​ക്കു​ന്ന ക​രോ​ക്കെ ഗാ​ന​മേ​ള. നാ​ളെ വൈ​കു​ന്നേ​രം 6.30ന് ​മെ​ഗാ ഗാ​ന​മേ​ള.
12 ന് ​വൈ​കു​ന്നേ​രം 6.30ന് ​പി​ന്ന​ണി ഗാ​യി​ക സ​യ​നോ​ര ന​യി​ക്കു​ന്ന ഗാ​ന​മേ​ള.13 ന് ​വൈ​കു​ന്നേ​രം 6.30ന് ​ക​രോ​ക്കെ ഗാ​ന​മേ​ള.14 ന് ​വൈ​കു​ന്നേ​രം 6.30ന് ​ശ്രീ​ക​ണ്ഠേ​ശ്വ​ര ക​ലാ​ക്ഷേ​ത്ര​യു​ടെ നൃ​ത്ത​സ​ന്ധ്യ.