നേ​മം കൃ​ഷി​ഭ​വ​നി​ൽ ഓ​ണ​സ​മൃ​ദ്ധി വി​ൽ​പ്പ​ന
Monday, September 9, 2019 1:02 AM IST
നേ​മം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നേ​മം കൃ​ഷി​ഭ​വ​നി​ൽ പ​ഴം, പ​ച്ച​ക്ക​റി വി​പ​ണി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.​ക​ർ​ഷ​ക​രി​ൽ നി​ന്നും പ​ത്ത് ശ​ത​മാ​നം അ​ധി​ക വി​ല ന​ൽ​കി ശേ​ഖ​രി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ 30 ശ​ത​മാ​നം വി​ല​ക്കു​റ​വി​ലാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ. നി​ർ​വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​ആ​ർ. ഗോ​പ​ൻ, സ​ഫീ​റാ​ബീ​ഗം, കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫോ​റ​ന്‍​സി​ക്
മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ന്
ര​ണ്ട് റാ​ങ്കു​ക​ള്‍

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്തി​യ ഫോ​റ​ന്‍​സി​ക് മെ​ഡി​സി​ന്‍ (എം​ഡി) പ​രീ​ക്ഷ​യി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് തു​ട​ര്‍​ച്ച​യാ​യ നാ​ലാം ത​വ​ണ​യും ഒ​ന്നാം സ്ഥാ​നം. ഇ​ത്ത​വ​ണ ഡോ. ​വി​ശാ​ല്‍ വി​ന്‍​സെ​ന്‍റാ​ണ് ഒ​ന്നാം റാ​ങ്ക് നേ​ടി​യ​ത്. 2018ല്‍ ​ഡോ. പ​രി​ണീ​ത​യും 2017ല്‍ ​ഡോ. അ​ക്ഷ​ര​വീ​ണ​യും 2016ല്‍ ​ഡോ. സു​ജി​ഷ​യും ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. ഡോ. ​നി​ഖി​ല്‍ ദി​ലീ​പി​നാ​ണ് ഇ​ത്ത​വ​ണ മൂ​ന്നാം റാ​ങ്ക്.