നെ​ടു​മ​ങ്ങാ​ട് ഓ​ണോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Tuesday, September 10, 2019 12:20 AM IST
നെ​ടു​മ​ങ്ങാ​ട് : സം​സ്ഥാ​ന സ​ർ​ക്കാ​രും നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന നെ​ടു​മ​ങ്ങാ​ട് ഓ​ണോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പ​ൽ അ​ങ്ക​ണ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര​ക്കു​ശേ​ഷം ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ വി​വി​ധ ട്രൂ​പ്പു​ക​ളു​ടെ ഗാ​ന​മേ​ള​ക​ൾ, വി​ൽ​ക്ക​ലാ​മേ​ള, മെ​ഗാ​ഷോ, നാ​ട​ൻ​പാ​ട്ട്,ക​ള​രി​പ്പ​യ​റ്റ്, ചെ​ണ്ട​മേ​ളം,ഫ്യൂ​ഷ​ൻ മ്യൂ​സി​ക്, മാ​ജി​ക് ഷോ, ​ക​ഥാ​പ്ര​സം​ഗം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് കോ​ർ​ത്തി​ണ​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് ജ​ന​ങ്ങ​ളു​ടെ ഒ​രു ഉ​ത്സ​വ​മാ​യി മാ​റ്റാ​ൻ ഓ​ണാ​ഘോ​ഷം സാ​ധി​ക്ക​ണ​മെ​ന്നും ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രും സ​ർ​ക്കാ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​മാ​യി സ​ഹ​ക രി​ച്ച് ഓ​ണാ​ഘോ​ഷം വി​ജ​യ​ക​ര​മാ​ക്ക​ണ​മെ​ന്ന്എം​എ​ൽ​എ പ​റ​ഞ്ഞു.​നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പി. ​ഹ​രി​കേ​ഷ​ൻ നാ​യ​ർ,സി​നി​മാ സീ​രി​യ​ൽ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പി. ​ശ്രീ​കു​മാ​ർ, മു​ൻ​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലേ​ഖ വി​ക്ര​മ​ൻ,സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​ന്മാ​ന്മാ​രാ​യ ടി. ​ആ​ർ. സു​രേ​ഷ്,റ​ഹി​യാ​ന​ത്ത് ബീ​വി,ടി. ​അ​ർ​ജു​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.