ബാ​റി​നു മു​ന്നി​ൽ അ​ടി​പി​ടി; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Tuesday, September 10, 2019 12:20 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: ബാ​റി​ന് മു​ന്നി​ലു​ണ്ടാ​യ അ​ടി​പി​ടി​യി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ. ത​മ​ലം സ്വ​ദേ​ശി കാ​ർ​ത്തി​കേ​യ​ൻ (41) ആ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​ന് പാ​പ്പ​നം​കോ​ട് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വൈ​റ്റ് ഡാ​മ​ർ എ​ന്ന ബാ​റി​ന് മു​ന്നി​ലാ​ണ് മ​ദ്യ​പി​ക്കാ​ൻ എ​ത്തി​യ​വ​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടു.
സം​ഘ​ർ​ഷം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യവരാ​ണ് കാ​ർ​ത്തി​കേ​യ​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ കാ​ർ​ത്തി​കേ​യ​ന്‍റെ ത​ല​യ്ക്കും കൈ​കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റു.