ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, September 10, 2019 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യെ ഗു​ണ്ടാ​നി​യ​മ​പ്ര​കാ​രം ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി. തി​രു​മ​ല തേ​ലി​യി​ൽ സിങ്കം ധ​നേ​ഷ് (അ​നു,32)നെ​യാ​ണ് പൂ​ജ​പ്പു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പൂ​ജ​പ്പു​ര സ്റ്റേ​ഷ​നി​ല​ട​ക്കം നി​ര​വ​ധി അ​ടി​പി​ടി​ക്കേ​സു​ക​ളു​ള്ള ധ​നേ​ഷ് നി​ര​ന്ത​രം സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കാ​പ്പാ നി​യ​മ​പ്ര​കാ​രം എ​ല്ലാ പ​തി​ന​ഞ്ച് ദി​വ​സം കൂ​ടു​ന്പോ​ഴും പൂ​ജ​പ്പു​ര എ​സ്എ​ച്ച്ഒ മു​ൻ​പാ​കെ ഹാ​ജ​ര​ക​ണ​മെ​ന്ന് ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു.​എ​ന്നാ​ൽ ഇ​ത് ലം​ഘി​ച്ച് വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ർ​പ്പെ​ട്ട​തി​നെ​ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി.
ഗു​ണ്ട ാ പി​രി​വ് ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​ത്ത​തി​നാ​ൽ വി​ജ​യ​മോ​ഹി​നി മി​ല്ലി​ന് സ​മീ​പ​ത്തു​വ​ച്ച് പൂ​ജ​പ്പു​ര സ്വ​ദേ​ശി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നും, പു​ന്ന​ക്കാ​മു​ക​ൾ സ്വ​ദേ​ശി​യെ സം​ഘം ചേ​ർ​ന്ന് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നും, കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച​തി​നും, പൂ​ജ​പ്പു​ര ജ​യി​ൽ വ​ള​പ്പി​ലേ​ക്ക് ഇ​യാ​ളെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​വി​ടാ​ത്ത​തി​ന് ജ​യി​ൽ വാ​ർ​ഡ​നെ മ​ർ​ദി​ച്ച് ഓ​ഫീ​സി​ന​ക​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി ഓ​ഫീ​സ് സാ​മ​ഗ്രി​ക​ൾ ത​ക​ർ​ത്ത​തി​ന് പൂ​ജ​പ്പു​ര സ്റ്റേ​ഷ​നി​ലും, എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യെ സം​ഘം ചേ​ർ​ന്ന് എ​ന്ന് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​മ​ട​ക്കം നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രേ​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം. ​ആ​ർ. അ​ജി​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡി​സി​പി ആ​ർ.​ആ​ദി​ത്യ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഏ​സി സ​ന്തോ​ഷ്, പൂ​ജ​പ്പു​ര എ​സ്എ​ച്ച്ഓ പ്രേം​കു​മാ​ർ, എ​സ്ഐ ഉ​മേ​ഷ്, ഷാ​ഡോ ടീ​മാം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.