ഓ​ട്ടോ​റി​ക്ഷ​യി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കാ​ണ​പ്പെ​ട്ട യു​വാ​വ് മ​രി​ച്ചു
Tuesday, September 10, 2019 12:23 AM IST
പേ​രൂ​ര്‍​ക്ക​ട: ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കാ​ണ​പ്പെ​ട്ട യു​വാ​വ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ മ​രി​ച്ചു. മ​ണി​ക​ണേ്ഠ​ശ്വ​രം ഓം ​ന​ഗ​ര്‍ ടി​സി 16/565 ക​ട്ട​യ്ക്ക​ല്‍ ന​ടു​വി​ല്‍ വീ​ട്ടി​ല്‍ വി​ജ​യ​ന്‍റെ മ​ക​ന്‍ ഷാ​ജി (40) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ട്ടു​കാ​രാ​ണ് നെ​ട്ട​യം ഇ​രു​കു​ന്നം റോ​ഡി​ല്‍ ഷാ​ജി​യെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്നു ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നി​ടെ ഷാ​ജി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ല്‍ നി​ന്നും പാ​കം​ചെ​യ്തു ക​ഴി​ച്ച കോ​ഴി മാം​സ​വും എ​ല്ലി​ന്‍​ക​ഷ​ണ​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു. ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നി​ടെ ഇ​വ ശ്വാ​സ​കോ​ശ​ത്തി​ല്‍ തു​ള​ച്ചു​ക​യ​റി മ​ര​ണം സം​ഭ​വി​ച്ച​താ​കാ​മെ​ന്നാ​ണു നി​ഗ​മ​നം. വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തു.