മാനം തെളിഞ്ഞു;അണിഞ്ഞൊരുങ്ങി നഗരം
Wednesday, September 11, 2019 12:32 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം : കാ​ർ​ഷി​ക​കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യും സ​ന്പ​ൽ സ​മൃ​ദ്ധി​യു​ടെ പ്ര​തീ​ക​മാ​യി ഇ​ന്ന് പൊ​ന്നോ​ണം. ഒ​ന്നാം പ്ര​ള​യ​ത്തി​ന്‍റെ ദു​ര​ന്തഛാ​യ​യ്ക്കി​ട​യി​ലും ഉ​ത്സ​വ​കാ​ല​ത്തി​ന്‍റെ പു​ഞ്ചി​രി​യു​മാ​യി എ​ത്തി​യ പൊ​ന്നോ​ണ​ത്തെ മ​ല​യാ​ളി മ​നം നി​റ​ഞ്ഞു സ്വീ​ക​രി​ക്കു​ക​യാ​ണ്. മ​ഴ മാ​റി​യ മാ​ന​വും നി​ലാ​വു പൂ​ശി​യ രാ​ത്രി​യും പാ​ത​യോ​ര​ത്തെ ദീ​പാ​ല​ങ്കാ​ര​വും ഓ​ണ​ത്തി​ന്‍റെ ആ​ഹ്ളാ​ദ​ത്തി​മി​ർ​പ്പു​ക​ളെ കൂ​ടു​ത​ൽ നി​റ​ച്ചാ​ർ​ത്തു​ള്ള​താ​ക്കു​ന്നു. ജ​നം ക​ന്പോ​ള​ത്തി​ൽ നി​ന്നും ക​ന്പോ​ള​ങ്ങ​ളി​ലേ​യ്ക്കും ഫു​ട്പാ​ത്തു​ക​ളി​ൽ നി​ന്നു ഫു​ട്പാ​ത്തു​ക​ളി​ലേ​യ്ക്കും ഓ​ടി ന​ട​ക്കു​ക​യാ​ണ്. പ​തി​വു​പോ​ലെ തി​രു​വോ​ണ​മാ​ഘോ​ഷി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​യി​രു​ന്നു ഇ​ന്ന​ലെ ഉ​ത്രാ​ട ദി​ന​വും. എ​ന്തൊ​ക്കെ​യാ​ണു വാ​ങ്ങേ​ണ്ട​തെ​ന്ന​റി​യാ​തെ ഓ​ണ​വി​പ​ണി​യു​ടെ ധാ​രാ​ളി​ത്ത​ത്തി​ൽ വി​സ്മ​യ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട​മാ​ണ് എ​ല്ലാ​യി​ട​ത്തും.

റി​ഡ​ക്ഷ​ൻ സെ​യി​ലും ഭാ​ഗ്യ​സ​മ്മാ​ന​ങ്ങ​ളു​മാ​യി ഓ​ണം വി​പ​ണി സ​ജീ​വ​മാ​ണ്. ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​ക്കൊ​ണ്ടു നി​റ​ഞ്ഞ ന​ട​പ്പാ​ക​ളും ന​ഗ​ര​ത്തെ വീ​ർ​പ്പു​മു​ട്ടി​ക്കു​ക​യാ​ണ്. ചാ​ല​ക്ക​ന്പോ​ള​വും പ​ഴ​വ​ങ്ങാ​ടി​യും പാ​ള​യ​വു​മൊ​ക്കെ ഇ​ന്ന​ലെ മൂ​ന്നു​മ​ണി​യോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ​ക്കൊ​ണ്ടു നി​റ​ഞ്ഞു​ക​വി​ഞ്ഞു.

സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നീ​ണ്ട അ​വ​ധി​കൂ​ടി​യാ​യ​തോ​ടെ അ​തി​ന്‍റെ തി​ര​ക്കും അ​നു​ഭ​വ​പ്പെ​ട്ടു. സ​ർ​ക്കാ​ർ സ്ഥാ​ന​മാ​യ ഹോ​ർ​ട്ടി​ക്കോ​ർ​പ്പി​ന്‍റെ പ​ച്ച​ക്ക​റി സ്റ്റാ​ളു​ക​ളി​ൽ മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത തി​ര​ക്കാ​യി​രു​ന്നു ഇ​ന്ന​ലെ. പാ​ള​യ​ത്തെ പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യു​ടെ മ​റു​വ​ശ​ത്തു​ള്ള ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ പ​ച്ച​ക്ക​റി വി​പ​ണി​യി​ൽ നീ​ണ്ട​ക്യൂ​വാ​യി​രു​ന്നു. ആ​വ​ശ്യ​ത്തി​നു പ​ച്ച​ക്ക​റി​യും വി​ല​കു​റ​വും ഉ​ള്ള​തി​നാ​ൽ വാ​ങ്ങാ​നെ​ത്തി​യ​വ​ർ​ക്കു ക്യൂ ​ഒ​രു പ്ര​ശ്ന​മേ ആ​യി​രു​ന്നി​ല്ല. പ​ച്ച​ക്ക​റി തീ​രു​ന്ന​ത​നു​സ​രി​ച്ചു സാ​ധ​ന​ങ്ങ​ൾ വീ​ണ്ടും എ​ത്തി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ഹോ​ർ​ട്ടി​കോ​ർ​പ്പ് സ്വീ​ക​രി​ച്ചി​രു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ല​ഭ്യ​താ​ക്കു​റ​വ് ഈ ​ഓ​ണ​ത്തി​ന് ഉ​ണ്ടാ​യ​തേ​യി​ല്ല. കി​ഴ​ക്കേ​കോ​ട്ട പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ഒ​രു​ക്കി​യി​ട്ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഓ​ണ​വി​പ​ണി സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്കു ഏ​റെ സ​ഹാ​യ​ക​മാ​യി. വി​പ​ണി തു​ട​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ പ​രാ​തി​ക​ൾ തി​ങ്ക​ളാ​ഴ്ച​യോ​ടെ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്ക​പ്പെ​ട്ട​തോ​ടെ പു​ത്ത​രി​ക്ക​ണ്ട​ത്ത് വ​ൻ തി​ര​ക്കാ​ണ്.

വീ​ണ്ടു​മെ​ത്തി​യ പ്ര​ള​യം ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കു മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തു​മോ​യെ​ന്ന ഭ​യം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ന്നെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു വേ​ദി​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ലെ ചെ​റു​തും വ​ലു​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​നാ​യി ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പേ അ​ണി​ഞ്ഞൊ​രു​ങ്ങി. മ്യൂ​സി​യ​വും ക​ന​ക​ക്കു​ന്നും വേ​ളി​യും ഇ​നി​യു​ള്ള നാ​ളു​ക​ളി​ൽ ഉ​ത്സ​വ​ത്തി​മി​ർ​പ്പി​ലാ​കും. വ​ഴി​യോ​ര​ക്ക​ച്ച​വ​ട​വ​ത്തി​നു ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ കി​ഴ​ക്കേ​കോ​ട്ട​യി​ൽ ഓ​ണ​നാ​ളു​ക​ളി​ൽ കാ​ണാ​റു​ള്ള വ​ഴി​വാ​ണി​ഭ​മി​ല്ല. ഹോ​ട്ട​ലു​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും കോ​ർ​പ​റേ​ഷ​ന്‍റെ​യും പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ന​ഗ​രം പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ക​ന​ക​ക്കു​ന്നി​ലെ നി​ശാ​ഗ​ന്ധി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.