ര​മ​ണി​ക്കൊ​രു വീ​ട്; ദേ​വ​സ്വം മ​ന്ത്രി താ​ക്കോ​ല്‍ കൈ​മാ​റി
Wednesday, September 11, 2019 12:32 AM IST
വെ​ള്ള​റ​ട: ഏ​റ്റു​മാ​നൂ​ര്‍ ക്ഷേ​ത്ര​ത്തി​ൽ 1981ല്‍ ​ന​ട​ന്ന മോ​ഷ​ണ​ത്തി​ല്‍ മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ച്ച ര​മ​ണി​ക്ക് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം ന​ട​ത്തി. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ശ​ര​ണാ​ല​യം പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

ഏ​റ്റു​മാ​നൂ​ര്‍ വി​ഗ്ര​ഹ​ക്ക​വ​ര്‍​ച്ച​ക്കാ​യി മോ​ഷ്ടാ​വ് ഉ​പ​യോ​ഗി​ച്ച ക​മ്പി​പ്പാ​ര പൊ​തി​യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച പേ​പ്പ​ര്‍ പാ​റ​ശാ​ല​യി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ഥി​നി​യാ​യി​രു​ന്ന ര​മ​ണി സ​മീ​പ​ത്തെ ക​ട​യി​ല്‍ വി​റ്റ ബു​ക്കി​ന്‍റെ​താ​യി​രു​ന്നു. ര​മ​ണി​യു​ടെ പേ​രും ക്ലാ​സും പാ​റ​ശാ​യി​ലെ സ്കൂ​ളി​ന്‍റെ പേ​രു​മെ​ഴു​തി​യ ക​ട​ലാ​സ് ക്ഷേ​ത്ര പ​രി​സ​ര​ത്തു​നി​ന്ന് ല​ഭി​ച്ച​തി​നാ​ലാ​ണ് ധ​നു​വ​ച്ച​പു​രം നി​വാ​സി​യാ​യ മോ​ഷ്ടാ​യ​വി​നെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞ​ത്.

അ​ന്ന് പ​ല​രും ര​മ​ണി​ക്ക് വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും അ​തൊ​ക്കെ നി​റ​വേ​റ്റ​പ്പെ​ട്ടി​രു​ന്നി​ല്ല.​വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം ര​മ​ണി വി​വാ​ഹി​ത​യാ​യി കി​ളി​യൂ​രി​ലെ​ത്തി.​

ഒ​രു വ​ര്‍​ഷ​ത്തി​നു മു​ന്‍​ന്പ് ര​മ​ണി​യു​ടെ ഭ​ര്‍​ത്താ​വ് രോ​ഗ​ബാ​ധി​ത​നാ​യി മ​ര​ണ​പ്പെ​ട്ടി​രു​ന്നു. സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എയാണ് രമണിയെ തിരിച്ചറിഞ്ഞത്. കി​ളി​യൂ​രി​ല്‍ വ​ച്ചു ന​ട​ത്തി​യ താ​ക്കോ​ല്‍​ദാ​ന പ​രി​പാ​ടി​യി​ല്‍ സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ക​മ്മീ​ഷ​ന​ര്‍ എം. ​ഹ​ര്‍​ഷ​ന്‍, ദേ​വ​സ്വം​ബോ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ കെ.​പി. ശ​ങ്ക​ര്‍​ദാ​സ്, എ​ന്‍. വി​ജ​യ​കു​മാ​ര്‍,ദേ​വ​സ്വം ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ,പെ​രി​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സു​ജാ​ത​കു​മാ​രി,വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ശോ​ഭ​കു​മാ​രി, വൈ​സ്പ്ര​സി​ഡ​ന്‍റ് സി. ​ജ്ഞാ​ന​ദാ​സ്, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ ത​ങ്ക​പ്പ​ന്‍​നാ​യ​ര്‍, സ​ജി​ത​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​

വീ​ടു​നി​ര്‍​മാ​ണ​ത്തി​ന്‍റെ പൂ​ര്‍​ണ ചെ​ല​വ് വ​ഹി​ച്ച എ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി, ര​മേ​ശ്റാ​വു എ​ന്നി​വ​രെ യോ​ഗ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു.