എ​ണ്ണാ​യി​ര​ത്തോ​ളം കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളു​ള്ള കോ​ഴി​ഫാം ക​ത്തി ന​ശി​ച്ചു
Wednesday, September 11, 2019 12:32 AM IST
പാ​റ​ശാ​ല: ഊ​റ​മ്പി​നു സ​മീ​പം കോ​ഴി ഫാം ​ക​ത്തി​ന​ശി​ച്ചു. എ​ണ്ണാ​യി​ര​ത്തോ​ളം കോ​ഴി​കു​ഞ്ഞു​ങ്ങ​ളെ വ​ള​ര്‍​ത്തി​യി​രു​ന്ന കോ​ഴി​ഫാ​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഊ​ര​മ്പി​ന്സ​മീ​പം ക​രു​മ​ര​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടി.​ജെ. പൗ​ള്‍​ട്രി ഫാ​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. കെ​പ്കോ​യി​ല്‍ നി​ന്ന് കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങി​വ​ള​ര്‍​ത്തി ന​ല്‍​കു​ന്ന രീ​തി​യി​ലാ​ണ് സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.​തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ല്‍ കോ​ഴി​കു​ഞ്ഞു​ങ്ങ​ള്‍​ക്ക് തീ​റ്റ ന​ല്‍​കി മ​ട​ങ്ങി​യ ഫാം ​ഉ​ട​മ ഇ​ന്ന​ലെ വെ​ളു​പ്പി​ന് ഫാ​മി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഫാം ​ക​ത്തി ന​ശി​ച്ച​ത്കാ​ണു​ന്ന​ത്. ഏ​ഴ​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യും ഫാം ​ഉ​ട​മ പ​റ​ഞ്ഞു.​പൊ​ഴി​യൂ​ര്‍ പോ​ലീ​സ് കേ​സ്സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.