ഗു​ണ്ടാ​സം​ഘം വി​ധ​വ​യാ​യ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് വീ​ട് ത​ക​ർ​ത്തു
Wednesday, September 11, 2019 12:33 AM IST
വെ​ള്ള​റ​ട: ഗു​ണ്ടാ​സം​ഘം വി​ധ​വ​യാ​യ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് വീ​ട് ത​ക​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ വാ​ഴി​ച്ച​ല്‍ ക​ളി​വി​ളാ​കം പ്രാ​ക​ല്‍ ആ​റ്റ​രി​ക​ത്ത് വീ​ട്ടി​ല്‍ പ്രി​യ(42)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
പ്രി​യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഴി​ച്ചാ​ൽ ക​ളി​വി​ളാ​ക​ത്തു​ള്ള​വീ​ട് സം​ഘം ആ​ക്ര​മി​ച്ചെ​ങ്കി​ലും ആ​ക്ര​മ​ണ​സ​മ​യ​ത്ത് വീ​ട്ട​മ്മ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല.​തു​ട​ർ​ന്ന് ഗു​ണ്ടാ​സം​ഘം പ്രി​യ പേ​രേ​കോ​ണ​ത്തെ അ​നു​ഗ്ര​ഹ വീ​ട്ടി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന പ്രി​യ​യെ വെ​ട്ടു​ക​ത്തി​യു​മാ​യി ആ​ക്ര​മി​ച്ച​ശേ​ഷം വീ​ട് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.
​ആ​ക്ര​മ​ണം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ അ​ക്ര​മി​സം​ഘം ആ​ര്യ​ന്‍ കോ​ട് പോ​ലീ​സി​ന്‍റെ മു​ന്നി​ൽ​പ്പെ​ട്ടെ​ങ്കി​ലും പോ​ലീ​സ് സം​ഘ​ത്തി​ൽ​നി​ന്ന് വെ​ട്ട്ക​ത്തി പി​ടി​ച്ചു​വാ​ങ്ങി. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പ്രി​യ​യു​ടെ മ​ക​ൾ പ​രാ​തി​യു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് സം​ഭ​വം അ​റി​യു​ന്ന​ത്.
സ​മീ​പ​വാ​സി​യാ​യ സ്റ്റു​ബ​ര്‍​ട്ട് ജോ​ണും കൃ​ഷ്ണ​ന്‍​കു​ട്ടി​യു​മാ​ണ് വീ​ടാ​ക്ര​മി​ച്ച​തെ​ന്ന് പ്രി​യ​യു​ടെ മ​ക​ള്‍ ഹ​രി​ത ആ​ര്യ​ന്‍​കോ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്രി​യ വെ​ള്ള​റ​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.