നഗരത്തിൽ ഇന്ന്
Sunday, September 15, 2019 1:04 AM IST
ക​ന​ക​ക്കു​ന്ന്

പ്ര​ധാ​ന​വേ​ദി​യാ​യ നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ലൗ​ലി ജ​നാ​ർ​ദ​ന​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​നോ​ത്സ​വം. ഏ​ഴി​ന് ശ്രീ​ര​ഞ്ജി​നി കോ​ട​മ്പ​ള്ളി​യു​ടെ സം​ഗീ​ത​വി​രു​ന്നും തു​ട​ർ​ന്ന് ന​വ്യാ നാ​യ​രു​ടെ നൃ​ത്ത​വും.

തി​രു​വ​ര​ങ്ങ്

നാ​ട​ൻ ക​ല​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​വ​ർ​ക്ക് തി​രു​വ​ര​ങ്ങി​ലേ​ക്ക് വ​രാം. വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ കു​ട്ടി​യാ​ശാ​ൻ സ്മാ​ര​ക സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന പാ​ക്ക​നാ​ർ തു​ള്ള​ൽ. ഏ​ഴി​ന് പ​ല്ല​ശ്ശ​ന സോ​ഷ്യ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന ക​ണ്യാ​ർ​ക​ളി, പെ​രി​നാ​ട് സീ​ത​ക്ക​ളി സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന സീ​ത​ക്ക​ളി എ​ന്നി​വ​യു​മു​ണ്ടാ​കും.

സോ​പാ​നം

വൈ​കു​ന്നേ​രം ആ​റി​ന് പാ​ങ്ങ​പ്പാ​റ ബി. ​ജ​യ​പ്ര​സാ​ദി​ന്‍റെ തോ​റ്റം​പാ​ട്ട്, 6.30 ന് ​അ​ർ​ജു​ന നൃ​ത്ത​ക​ലാ​ല​യം അ​വ​ത​രി​പ്പി​ക്കു​ന്ന അ​ർ​ജു​ന​നൃ​ത്തം, 7.30 മു​ത​ൽ ടി. ​ച​ന്ദു​പ്പ​ണി​ക്ക​ർ അ​വ​ത​രി​പ്പി​ക്കു​ന്ന തെ​യ്യം.

സം​ഗീ​തി​ക

വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന സ്വാ​തി​വ​ന്ദ​നം. ആ​റു​മു​ത​ൽ ഹ​രി​പ്പാ​ട് രാ​മ​ദാ​സി​ന്‍റെ വാ​യ്പ്പാ​ട്ടും 7.30 മു​ത​ൽ പി. ​പ​ദ്മേ​ഷി​ന്‍റെ പു​ല്ലാ​ങ്കു​ഴ​ലും ആ​സ്വ​ദി​ക്കാം.

സം​ഗീ​താ​സ്വാ​ദ​ക​ർ​ക്കി​ത് രാ​ഗോ​ത്സ​വം

സം​ഗീ​ത ആ​സ്വാ​ദ​ക​ർ​ക്കാ​യി നി​ര​വ​ധി വേ​ദി​ക​ളാ​ണ് പാ​ട്ടി​ന് ത​ട്ടൊ​രു​ക്കു​ന്ന​ത്. സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ ഉ​ണ്ണി​മേ​നോ​ൻ നൈ​റ്റ് ആ​സ്വ​ദി​ക്കാം. പൂ​ജ​പ്പു​ര മൈ​താ​ന​ത്ത് ഏ​ഴു മു​ത​ൽ ര​മേ​ഷ് നാ​രാ​യ​ണ​ൻ ന​യി​ക്കു​ന്ന ഒ​രു ന​റു​പു​ഷ്പ​മാ​യ് ഗാ​ന​സ​ന്ധ്യ ന​ട​ക്കും. ശം​ഖു​മു​ഖ​ത്ത് വൈ​കു​ന്നേ​രം 5.30 മു​ത​ൽ ച​ട്ട​മ്പി​സ്വാ​മി സാം​സ്കാ​രി​ക സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും പേ​രൂ​ർ​ക്ക​ട ബാ​പ്പു​ജി ഗ്ര​ന്ഥ​ശാ​ല​യി​ൽ സ​പ്ത​സ്വ​ര സം​ഗീ​ത അ​ക്കാ​ഡ​മി അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​കും.

വൈ​കു​ന്നേ​രം ഏ​ഴു​മു​ത​ൽ പ​ബ്ലി​ക് ഓ​ഫീ​സ് പ​രി​സ​രം, ശ്രീ​വ​രാ​ഹം, കോ​ട്ട​യ്ക്ക​കം ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ പാ​ർ​ക്ക്, നെ​ടു​മ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​റു മു​ത​ൽ വേ​ളി ടൂ​റി​സ്റ്റ് വി​ല്ലേ​ജ്, ആ​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ വേ​ദി​ക​ളി​ലും ഗാ​ന​മേ​ള​യു​ണ്ടാ​കും.