ഉ​പ​വാ​സ സ​മ​രം 17ന്
Sunday, September 15, 2019 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​മ​സ്ത വി​ശ്വ​ക​ർ​മ​സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വി​ശ്വ​ക​ർ​മ​ദി​ന​മാ​യ 17 ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തും. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സം പി.​സി. ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ര​ള സ​മ​സ്ത വി​ശ്വ​ക​ർ​മ​സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ഷ്ണു​ഹ​രി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​നോ​ജ് പെ​രു​മ​ള്ളൂ​ർ, സ​ജി​താ ര​ത്നാ​ക​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​വി​ക്കു​ട്ട​ൻ ക​ലാ​ല​യം, സെ​ക്ര​ട്ട​റി ഷ​നോ​ജ് കോ​ഴി​ക്കോ​ട്, ട്ര​ഷ​റ​ർ മ​ഹേ​ശ്വ​ര​ൻ ആ​ല​പ്പു​ഴ എ​ന്നി​വ​രാ​ണ് ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കു​ന്ന​ത്.

18 ന് ​രാ​വി​ലെ 10ന് ​ഉ​പ​വാ​സം അ​വ​സാ​നി​ക്കും. വി​ശ്വ​ക​ർ​മ​ജ​ർ​ക്ക് ക്ഷേ​മ പെ​ൻ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തു​ക, ഉ​പ​രി​പ​ഠ​ന​ത്തി​ന് വി​ശ്വ​ക​ർ​മ​ജ​രു​ടെ സം​വ​ര​ണം 10 ശ​ത​മാ​നം ആ​യി ഉ​യ​ർ​ത്തു​ക, പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ൽ ചെ​യ്യു​ന്ന വി​ശ്വ​ക​ർ​മ​ജ​ർ​ക്ക് ഇ​എ​സ്ഐ ആ​നു​കൂ​ല്യം ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ 29 ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഉ​പ​വാ​സം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പാ​പ്പ​നം​കോ​ട് സ​ന്തോ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.