അ​വ​ന​വ​ഞ്ചേ​രിയിലെ ആ​ക്ര​മ​ണം: ഒരാൾ അറസ്റ്റിൽ
Sunday, September 15, 2019 1:08 AM IST
അ​റ്റി​ങ്ങ​ൽ: വ്യാ​ഴാ​ഴ്ച രാ​ത്രി അ​വ​ന​വ‍​ഞ്ചേ​രി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ക്ര​മ​ണം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ളെ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വേ​ങ്ങോ​ട് കു​ട​വൂ​ർ ച​ക്ക​ൻ വി​ളാ​കം വീ​ട്ടി​ൽ സ​ർ​ജു രാ​ജ്( 29) ആ​ണ് പി​ടി​യി​ലാ​യ​ത്.

അ​ക്ര​മി സം​ഘ​ത്തി​ലെ മ​റ്റ് ഏ​ഴു പേ​ർ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​വ​ന​വ​ഞ്ചേ​രി ഊ​രു​പൊ​യ്ക ക​ര​ട്ട​യി​ൽ​വീ​ട്ടി​ൽ അ​ജീ​ഷ്( 35) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​അ​ജീ​ഷി​നെമു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ കൊ​ല​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് വീ​ടു ക​യ​റി സം​ഘം ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ജീ​ഷ് അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ജീ​ഷി​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ സം​ഘം റോ​ഡി​ലൂ​ടെ ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന നി​തി​നെ (25) ത​ട​ഞ്ഞു​നി​ർ​ത്തി ത​ല​യി​ൽ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച് ര​ണ്ടു​പ​വ​ൻ മാ​ല​യും ആ​ധാ​ർ ഉ​ൾ​പ്പെ​ടെ​യു​ള രേ​ഖ​ക​ള​ട​ങ്ങി​യ പ​ഴ്സും ത​ട്ടി​യെ​ടു​ത്ത​താ​യും കേ​സു​ണ്ട്. വെ​ട്ടു​ക​ത്തി, വ​ടി​വാ​ള്‍ തു​ട​ങ്ങി​യ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ബൈ​ക്കു​ക​ളി​ൽ ചു​റ്റി​യ സം​ഘം സ് ത്രീ​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച​തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​റ്റ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി ​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ അ​വ​ർ അ​റ​സ്റ്റി​ലാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.