ഓ​ണാ​ഘോ​ഷം:​യു​വാ​വി​നും ബ​ന്ധു​വി​നും മ​ർ​ദ​ന​മേ​റ്റു
Monday, September 16, 2019 12:29 AM IST
കാ​ട്ടാ​ക്ക​ട: ഓ​ണാ​ഘോ​ഷം അ​തി​രു​വി​ട്ട​പ്പോ​ൾ ഒ​രു സം​ഘം യു​വാ​വി​നും ബ​ന്ധു​വി​നും മർദന മേ റ്റതായിപ​രാ​തി.
​ക​ള്ളി​ക്കാ​ട് പ​ഴ​യ ച​ന്ത​യ​ക്ക് സ​മീ​പം നി​ഷാ​ദ് മ​ൻ​സി​ലി​ൽ നൗ​ഷാ​ദ് (36) , അ​ഫ്സ​ൽ മ​ൻ​സി​ലി​ൽ സു​ലൈ​മാ​ൻ (46) എ​ന്നി​വ​രെ​യാ​ണ് ഒ​രു സം​ഘം മ​ർ​ദി​ച്ച​ത്.​ഓ​ണാ​ഘോ​ഷ​ത്തി​ന​ടെ ഒ​രു സം​ഘം നൗ​ഷാ​ദി​ന്‍റെ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ക​യ​റു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.​ഇ​ത് നൗ​ഷാ​ദ് ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് വാ​ക്ക് ത​ർ​ക്ക​മാ​യി അ​വ​ർ പി​രി​ഞ്ഞു പോ​കു​ക​യും ചെ​യ്തു. കു​റ​ച്ച് സ​മ​യം ക​ഴി​ഞ്ഞ് സം​ഘ​ടി​ച്ച് വ​ന്ന സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
പ​രി​ക്കേ​റ്റ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് നെ​യ്യാ​ർ​ഡാം എ​സ്ഐ പ​റ​ഞ്ഞു.