ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ മു​ഞ്ചി​റ​മ​ഠ​ത്തി​ലെ സാ​ള​ഗ്രാ​മ​ങ്ങ​ൾ കാ​ണാ​താ​യി
Monday, September 16, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പു​ഷ്പാ​ഞ്ജ​ലി സ്വാ​മി​യാ​ർ ചാ​തു​ർ​മാ​സ്യ​പൂ​ജ​യ്ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സാ​ള​ഗ്രാ​മ​ങ്ങ​ൾ കാ​ണാ​താ​യ​താ​യി പ​രാ​തി. മി​ത്രാ​ന​ന്ദ​പു​ര​ത്തെ ത​ർ​ക്ക മ​ന്ദി​ര​ത്തി​ന് പു​റ​ത്ത് സ്വാ​മി​യാ​ർ പൂ​ജ​ന​ട​ത്തി​യ സ്ഥ​ല​ത്തു നി​ന്നാ​ണ് ര​ണ്ട് സാ​ള​ഗ്രാ​മ​ങ്ങ​ൾ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.
അ​നു​ഷ്ഠാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭി​ക്ഷാ​ട​ന​ത്തി​നി​രി​ക്കാ​ൻ സ്വാ​മി​യാ​ർ​ക്കാ​യി പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ താ​ത്കാ​ലി​ക പ​ന്ത​ൽ നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ർ​ഷ​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് സാ​ള​ഗ്രാ​മ​ങ്ങ​ൾ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.
ഇ​വി​ടെ മു​ഞ്ചി​റ​മ​ഠ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്ത് സേ​വാ​ഭാ​ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ല​സ​ദ​നം മാ​റ്റ​ണ​മെ​ന്നും പു​ഷ്പാ​ഞ്ജ​ലി സ്വാ​മി​യാ​ർ​ക്ക് പൂ​ജ​യ്ക്കു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ്വാ​മി​യാ​ർ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഉ​പ​സാ​വം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ത​ർ​ക്ക​വും നി​ല​നി​ന്നി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ സാ​ള​ഗ്രാ​മ​ങ്ങ​ൾ കാ​ണാ​താ​യ​താ​യി പ​രാ​തി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
സാ​ള​ഗ്രാ​മ​ങ്ങ​ൾ കാ​ണാ​താ​യ​തി​നു പി​ന്നി​ലും സേ​വാ​ഭാ​ര​തി ന​ട​ത്തി​പ്പു​കാ​രാ​ണെ​ന്ന് സ്വാ​മി​യാ​ർ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം മ​ഠ​ത്തി​ന്‍റെ അ​വ​കാ​ശം സം​ബ​ന്ധി​ച്ച് ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് ഉ​ച്ച​യ്ക്ക് ച​ർ​ച്ച ന​ട​ത്തും.
ക​ഴി​ഞ്ഞ ദി​വ​സം ഉ​പ​വാ​സം അ​വ​സാ​നി​പ്പി​ച്ച സ്വാ​മി​യാ​ർ ഇ​പ്പോ​ൾ സ​ത്യാ​ഗ്ര​ഹം ന​ട​ത്തു​ക​യാ​ണ്. ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​യി​ല്ലെ​ങ്കി​ൽ നാ​ളെ മു​ത​ൽ വീ​ണ്ടും ഉ​പ​വാ​സം ആ​രം​ഭി​ക്കു​മെ​ന്നും സ്വാ​മി​യാ​ർ അ​റി​യി​ച്ചു.
ര​ണ്ട് മാ​സം നീ​ണ്ട ചാ​തു​ർ​മാ​സ്യ​പൂ​ജ ഇ​ന്ന​ലെ അ​വ​സാ​നി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ പൂ​ജ​യ്ക്കാ​യി മ​ഠ​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ശ്രീ​രാ​മ​ന്‍റെ​യും ഭ​ഗ​വ​തി​യു​ടെ​യും സാ​ള​ഗ്രാ​മ​ങ്ങ​ൾ കാ​ണാ​താ​യ​താ​യി അ​റി​ഞ്ഞ​ത്. ബാ​ല​സ​ദ​നം ന​ട​ത്തി​പ്പു​കാ​രോ​ട് തി​ര​ക്കി​യ​പ്പോ​ൾ ക​ണ്ടി​ല്ലെ​ന്ന ഉ​ത്ത​ര​മാ​ണ് ന​ൽ​കി​യ​ത്. മു​ഞ്ചി​ര​മ​ഠ​ത്തി​ലെ മൂ​പ്പി​ൽ സ്വാ​മി​യാ​ർ പൂ​ജി​ച്ചി​രു​ന്ന നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള സാ​ള​ഗ്രാ​മ​ങ്ങ​ളാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് സ്വാ​മി​യാ​ർ അ​റി​യി​ച്ചു. ഒ​രാ​ഴ്ച നീ​ണ്ട ഉ​പ​വാ​സ​ത്തി​നൊ​ടു​വി​ൽ രോ​ഗ​ബാ​ധി​ത​നാ​യ പ​ര​മേ​ശ്വ​ര ബ്ര​ഹ്മാ​ന​ന്ദ​തീ​ർ​ഥ ഇ​ന്ന​ലെ കി​ഴ​ക്കേ​ന​ട​യി​ലെ താ​മ​സ​സ്ഥ​ല​ത്താ​ണ് സ​ത്യാ​ഗ്ര​ഹ​മ​നു​ഷ്ഠി​ച്ച​ത്. രാ​വി​ലെ അ​ദ്ദേ​ഹം ത​ന്ത്രി ത​ര​ണ​ന​ല്ലൂ​ർ പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​നെ ക​ണ്ട് വി​ഷ​യം ച​ർ​ച്ച ചെ​യ്തി​രു​ന്നു. വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ എ​ന്നി​വ​ർ സ്വാ​മി​യാ​രെ സ​ന്ദ​ർ​ശി​ച്ചു. ഡോ. ​ശ​ശി ത​രൂ​ർ എം​പി ഫോ​ണി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചു.
പു​ഷ്പാ​ഞ്ച​ലി സ്വാ​മി​യാ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ അ​പ​ല​പി​ച്ചു. കൈ​യേ​റി​യ സ്വ​ത്ത് തി​രി​ച്ചു​ന​ൽ​കി ഒ​ഴി​ഞ്ഞു​പോ​കാ​ൻ ആ​ർ എ​സ്എ​സ് ത​യാ​റാ​ക​ണ​മെ​ന്നും വി​ഗ്ര​ഹം മോ​ഷ്ടി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.