കു​ന്ന​ത്തു​കാ​ലി​ന് തീ​രാ ദു​രി​ത​മാ​യി ത​മി​ഴ്നാ​ട് വക മ​ദ്യ​ഷോ​പ്പ്
Monday, September 16, 2019 12:33 AM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ത​മി​ഴ്നാ​ട് സ​ര്‍​ക്ക​രി​ന്‍റെ മ​ദ്യ​ഷോ​പ്പ് നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. തി​ര​ക്കേ​റി​യ അ​മ​ര​വി​ള വെ​ള്ള​റ​ട റോ​ഡി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഷോ​പ്പി​ലേ​യ​ക്ക് എ​ത്തു​ന്ന​വ​ർ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്കു​ചെ​യ്യു​ന്ന​തും റോ​ഡി​ലൂ​ടെ അ​ല​ക്ഷ്യ​മാ​യി ന​ട​ക്കു​ന്ന​തും ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​രും പ്ര​ദേ​ശ​വാ​സി​ക​ളും ത​മ്മി​ല്‍ പ​ല​പ്പോ​ഴും സം​ഘ​ര്‍​ഷം ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം നി​ത്യ​സം​ഭ​വ​മാ​യി​ട്ടും പോ​ലീ​സ് വേ​ണ്ട വി​ധ​ത്തി​ല്‍ ഇ​ട​പെ​ടാ​ത്ത​തു​കാ​ര​ണം സ​മീ​പ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും പ​രി​ഭ്രാ​ന്ത​രാ​ണ്. കേ​വ​ലം മൂ​ന്നൂ​റു മീ​റ്റ​ര്‍ അ​ക​ലെ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ത​ന്നെ ചി​ല്ല​റ വി​ല്‍​പ്പ​ന​ശാ​ല​യും സ്വ​കാ​ര്യ ബാ​റും ക​ന്നു​മാ​മൂ​ട്ടി​ല്‍ പ്ര​ര്‍​ത്തി​ക്കു​മ്പോ​ഴാ​ണ് പു​തു​താ​യി മ​ദ്യ​ഷോ​പ്പ്തു​ട​ങ്ങി​യ​ത്. മ​ദ്യ​ഷോ​പ്പി​ന് അ​ഞ്ഞൂ​റു മീ​റ്റ​ര്‍ ചു​റ്റ​ള​വി​നു​ള്ളി​ല്‍ ഒ​രു ഹൈ​സ്കൂ​ളും,ര​ണ്ടു യു​പി സ്കു​ളു​ക​ളും ഹ​യ​ര്‍​സെ​ക്ക​ൻ​ഡ സ്കൂ​ളും സി​എ​സ്ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തു​ത​ന്നെ​യാ​ണ് വി​ല​കു​റ​ച്ചു മ​ദ്യം സു​ല​ഭ​മാ​യി എ​ല്ലാ ദി​വ​സ​വും ല​ഭി​ക്കു​ന്ന ഈ ​ഔ​ട് ‌ലെ​റ്റ്.​എ​ന്നി​ട്ടും യാ​തൊ​രു പ്ര​തി​ഷേ​ധ​വു​മി​ല്ല​യെ​ന്ന​ത് ദൂ​രൂ​ഹ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.