ഫ്‌ളോട്ട്; ക​പ്പ​ടി​ച്ച് പു​രാ​വ​സ്തു​വ​കു​പ്പ്
Tuesday, September 17, 2019 12:23 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണം വാ​രാ​ഘോ​ഷ സ​മാ​പ​ന സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ൽ സ​ർ​ക്കാ​ർ വി​ഭാ​ഗ​ത്തി​ൽ പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ ഫ്ളോ​ട്ട് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഓ​ണാ​ട്ടു​ക​ര​യി​ലെ കെ​ട്ടു​ത്സ​വ​ങ്ങ​ളു​ടെ മാ​തൃ​ക​യാ​ണ് പു​രാ​വ​സ്തു വ​കു​പ്പ് അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ച്ച കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സൈ​ന്യ​മാ​യി മാ​റി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു ഫി​ഷ​റീ​സ് വ​കു​പ്പ് ത​യാ​റാ​ക്കി​യ ഫ്ളോ​ട്ടി​നാ​ണ് ര​ണ്ടാം സ്ഥാ​നം.
ഐ​എ​സ്ആ​ർ​ഒ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വി​ഭാ​ഗ​ത്തി​ൽ ജീ​വ​നു​ള്ള കി​ള്ളി​യാ​ർ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യ ഫ്ളോ​ട്ട് ഒ​ന്നാം സ്ഥാ​ന​വും പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച അ​വ​ത​രി​പ്പി​ച്ച തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സ​ഹ​ക​ര​ണ​ബാ​ങ്കിം​ഗ് മേ​ഖ​ലാ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി. നെ​ടു​മ​ങ്ങാ​ട് സ​ഹ​ക​ര​ണ യൂ​ണി​യ​നാ​ണ് ര​ണ്ടാം സ്ഥാ​നം.

കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ൽ​സി​നാ​ണ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം. കെ​എ​സ്എ​ഫ്ഇ ര​ണ്ടാ​മ​തെ​ത്തി. ഇ​ത​ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഹ​രി​ത​കേ​ര​ള​വും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഘോ​ഷ​യാ​ത്ര​യി​ലെ ഏ​റ്റ​വും മി​ക​ച്ച ദൃ​ശ്യ ക​ലാ​രൂ​പ​മാ​യി കി​ളി​മാ​നൂ​ർ അ​നി​ൽ ആ​ർ​ട്സി​ന്‍റെ ബൊ​മ്മ​പൊ​ലി​മ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ഗ​സ്ത്യാ​ർ സി​ദ്ധ​മ​ർ​മ ക​ള​രി​യു​ടെ ക​ള​രി​പ്പ​യ​റ്റാ​ണ് ര​ണ്ടാം സ്ഥാ​നം നേ​ടി​യ​ത്.ശ്ര​വ്യ ക​ലാ​രൂ​പ​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ഹൈ​ന​സ് സാം​സ്കാ​രി​ക സ​മി​തി​യു​ടെ ചെ​ണ്ട​മേ​ളം ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. മ​ണ്ണ​ന്ത​ല ഷാ​ജി സു​ധാ​ക​ര​പ​ണി​ക്ക​രും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ള​ത്തി​ന് ര​ണ്ടാം​സ്ഥാ​ന​വും ല​ഭി​ച്ചു.