ഒാ​ട്ടോ ഡ്രൈ​വ​റെ ത​ട​ഞ്ഞു നി​ർ​ത്തി പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി
Tuesday, September 17, 2019 12:24 AM IST
ആ​റ്റി​ങ്ങ​ൽ: ഒാ​ട്ടോ ഡ്രൈ​വ​റെ ത​ട​ഞ്ഞു നി​ർ​ത്തി പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി.​ആ​റ്റി​ങ്ങ​ൽ കി​ഴ​ക്കേ​നാ​ലു​മു​ക്കി​ൽ ടാ​ക്സി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഒാ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ ദി​ലീ​പി​നെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ത​ട​ഞ്ഞു നി​ർ​ത്തി പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​യി​ലം സ്വ​ദേ​ശി ഇ​ടി​യ​ൻ വാ​സു എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ളാ​ണ് പ​ണം ക​വ​ർ​ന്ന​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ൾ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ നാ​ട്ടി​ലെ​ത്തി അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തി മു​ങ്ങു​ക​യാ​ണ് പ​തി​വെ​ന്നും ഇ​യാ​ളു​ടെ​പേ​രി​ൽ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
സം​ഭ​വ ദി​വ​സം ഒ​ളി​വി​ൽ പോ​യ ഇ​യാ​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോലീസ് പ​റ​ഞ്ഞു.