വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ളൊരു​ക്കി ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ലെ ഫു​ഡ് ഫെ​സ്റ്റ്
Tuesday, September 17, 2019 12:24 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യും കു​ടും​ബ​ശ്രീ​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ മി​ഷ​നും സം​യു​ക്ത​മാ​യി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ എ​ല്ലാ സം​രം​ഭ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന കു​ടും​ബ​ശ്രീ ഭ​ക്ഷ്യ​മേ​ള​ക്ക് തി​ര​ക്കേ​റു​ന്നു. ചേ​മ്പ് പു​ഴു​ക്കു​മു​ത​ൽ ചി​ക്ക​ൻ ഫ്രൈ ​റൈ​സ് വ​രെ​യാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.കേ​ര​ള​ത്തി​ന്‍റെ ത​ന​ത് വി​ഭ​വ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ടു​ള്ള ഭ​ക്ഷ്യ​മേ​ള 18ന് ​സ​മാ​പി​ക്കും.
നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി കൊ​ണ്ടു​ള്ള മേ​ള​യി​ൽ അ​ഞ്ച് യൂ​ണി​റ്റ് ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ചേ​ന, ചെ​മ്പു പു​ഴു​ക്ക് വി​ഭ​വ​ങ്ങ​ൾ, വി​വി​ധ ത​രം ദോ​ശ വി​ഭ​വ​ങ്ങ​ൾ, വി​വി​ധ ത​രം റൈ​സു​ക​ൾ, ത​ട്ടു​ക​ട ചി​ക്ക​ൻ ഫ്രൈ, ​വി​വി​ധ ത​രം പാ​യ​സം എ​ന്നി​വ ഭ​ക്ഷ്യ മേ​ള​യി​ൽ ല​ഭ്യ​മാ​ണ്.